Kerala Gold Rate: പ്രതീക്ഷയോടെ തുടങ്ങുന്ന മെയ് മാസം; സ്വർണവിലയിൽ ഇന്നും ഇടിവ്, നിരക്ക് ഇങ്ങനെ...

Kerala Gold Price Today: കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ സ്വർണവിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റം പ്രതീക്ഷ നൽകുന്നതാണ്.

 

Gold Rate Today: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഇന്നലെ സ്വർണവിലയിൽ 1640 രൂപ കുറഞ്ഞ് 70,200 രൂപയിലെത്തിയിരുന്നു. ഇന്ന് വീണ്ടും സ്വർണവിലയിൽ കുറവ് വന്നിരിക്കുകയാണ്. 

 

1 /5

ഇന്ന് 160 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില കുറഞ്ഞത്. ഇതോടെ സംസ്ഥാനത്തെ സ്വർണവില 70,040 രൂപയിലെത്തി നിൽക്കുകയാണ്. 20 രൂപയാണ് ​ഗ്രാമിന് കുറഞ്ഞത്. ഒരു ​ഗ്രാം സ്വർണത്തിന് 8,755 രൂപയാണ് ഇന്നത്തെ വിപണിവില.  

2 /5

മെയ് മാസം തുടങ്ങിയത് തന്നെ വിലകുറവിലാണ്. ഇത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകുന്നതാണ്.   

3 /5

ഏപ്രിൽ 22ന് റെക്കോർഡ് വർധനവായിരുന്നു സ്വർണവിലയിൽ രേഖപ്പെടുത്തിയത്. 74,320 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.       

4 /5

ഏപ്രിൽ 8നാണ് ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 65,800 രൂപയായിരുന്നു അന്നത്തെ വിപണി വില.     

5 /5

അന്താരാഷ്ട്ര സ്വർണ്ണവില വർധിക്കുന്നത് അനുസരിച്ചാണ് കേരളത്തിലെ സ്വർണ്ണവിലയും കൂടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. രാജ്യത്ത് ഓരോ വർഷം ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആ​ഗോളവിപണിയിലുണ്ടായ ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയെ ബാധിക്കും.     

You May Like

Sponsored by Taboola