Kerala Gold Price Today: കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ സ്വർണവിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റം ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ ഇന്ന് വീണ്ടും ഉയർന്നിരിക്കുകയാണ്.
Gold Rate Today: സംസ്ഥാനത്ത് വിലയിടിവിന് ശേഷം വീണ്ടും സ്വർണവില മുകളിലേക്ക്. മെയ് 1ന് സ്വർണവില 1640 രൂപ കുറഞ്ഞ് 70,200 രൂപയിലെത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. മെയ് 2ന് വീണ്ടും സ്വർണവിലയിൽ കുറവ് വന്നിരുന്നു. മെയ് 3നും മെയ് 4നുമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ ഇന്ന് വീണ്ടും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയിരിക്കുകയാണ്.
1/5സംസ്ഥാനത്തെ സ്വർണവില ഇന്ന് വീണ്ടും ഉയർന്നിരിക്കുകയാണ്. ഇന്ന് 160 രൂപയാണ് വില ഉയർന്നത്. ഇതോടെ സ്വർണവില വീണ്ടും 70,200 രൂപയിലെത്തിയിരിക്കുകയാണ്. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ കൂടി 8,775 രൂപയാണ് ഇന്നത്തെ വിപണിവില.
2/5മെയ് മാസം തുടങ്ങിയത് തന്നെ വിലകുറവിലാണ്. ഇത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ ഇന്ന് വീണ്ടും ഉയർന്നതോടെ വീണ്ടും ആശങ്കയായിരിക്കുകയാണ്.
3/5ഏപ്രിൽ 22ന് റെക്കോർഡ് വർധനവായിരുന്നു സ്വർണവിലയിൽ രേഖപ്പെടുത്തിയത്. 74,320 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.
4/5ഏപ്രിൽ 8നാണ് ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 65,800 രൂപയായിരുന്നു അന്നത്തെ വിപണി വില.
5/5അന്താരാഷ്ട്ര സ്വർണ്ണവില വർധിക്കുന്നത് അനുസരിച്ചാണ് കേരളത്തിലെ സ്വർണ്ണവിലയും കൂടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. രാജ്യത്ത് ഓരോ വർഷം ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആഗോളവിപണിയിലുണ്ടായ ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയെ ബാധിക്കും.