സംസ്ഥാനത്ത് വീണ്ടും സ്വർണ വില വർധിച്ചു. 360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില ഉയർന്നത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 64,520 രൂപയിലെത്തിയിരിക്കുകയാണ് സ്വർണവില.
ഇന്നലെ സ്വർണത്തിന് വില കുറഞ്ഞിരുന്നു. മാർച്ച് 5നാണ് ഇതിന് മുൻപ് ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്.
കേന്ദ്ര സർക്കാർ സ്വർണത്തിൻറെയും പ്ലാറ്റിനത്തിൻറെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കുറച്ചിരുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും ആറ് ശതമാനവും പ്ലാറ്റിനത്തിന്റെത് 6.4 ശതമാനവും ആണ് ഇറക്കുമതി തീരുവ കുറച്ചത്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കും.
ഡൽഹിയിലെ സ്വർണവില (10 ഗ്രാം) - 87,653 രൂപ
ചെന്നൈയിലെ സ്വർണവില (10 ഗ്രാം) - 87,501 രൂപ
മുംബൈയിലെ സ്വർണവില (10 ഗ്രാം) - 87,507 രൂപ
കൊൽക്കത്തയിലെ സ്വർണവില (10 ഗ്രാം) - 87,505 രൂപ