Kerala Gold Rate: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് വർധന. വലിയ കുതിപ്പാണ് ഇന്ന് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. സർകാല റെക്കോർഡിലാണ് സ്വർണവ്യാപാരം നടക്കുന്നത്.
1/5ഇന്ന് ഒരു പവൻ സ്വർണത്തിന് 2,200 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ സർവകാല റെക്കോർഡായ 74,320 രൂപയിലെത്തിയിരിക്കുകയാണ് സ്വർണവില.
2/5ഒരു ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഉയർന്നിരിക്കുന്നത്. 9,290 രൂപയിലാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്.
3/5ഏപ്രിൽ മാസത്തിൽ വലിയ വർധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഇടയ്ക്ക് ഒന്ന് കുറഞ്ഞുവെങ്കിലും ഇപ്പോൾ വീണ്ടും സർവകാല റെക്കോർഡിൽ വ്യാപാരം തുടരുകയാണ്.
4/5ഏപ്രിൽ 8നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 65,800 രൂപയായിരുന്നു അന്നത്തെ വിപണി വില.
5/5അന്താരാഷ്ട്ര സ്വർണ്ണവില വർധിക്കുന്നത് അനുസരിച്ചാണ് കേരളത്തിലെ സ്വർണ്ണവിലയും കൂടുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.