Kerala Gold Rate: ഇന്നും നേരിയ ആശ്വാസം. സ്വർണത്തിന് ഇന്ന് വീണ്ടും വില കുറഞ്ഞതോടെ പ്രതീക്ഷയിൽ ആഭരണപ്രേമികൾ.
Kerala Gold Rate Today: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഏപ്രിൽ 22ന് രേഖപ്പെടുത്തിയ റെക്കോർഡ് വർധനവിന് പിന്നാലെ തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണത്തിന് വില കുറഞ്ഞിരിക്കുന്നത്. സർവകാല റെക്കോർഡിലായിരുന്നു ചൊവ്വാഴ്ച സ്വർണവ്യാപാരം നടന്നത്. 74,320 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നലെ 2,200 രൂപയാണ് പവന് കുറഞ്ഞത്.
ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 72,120 രൂപയിൽ നിന്നും 72,040 രൂപയിലെത്തിയിരിക്കുകയാണ് സ്വർണവില.
ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ 275 രൂപ കുറഞ്ഞ് 9,015 രൂപയിലെത്തിയിരുന്നു. ഇന്ന് ഇത് വീണ്ടും 10 രൂപ കുറഞ്ഞ് 9,005 എന്ന വിലയിലേക്ക് എത്തിയിരിക്കുകയാണ് സ്വർണ വ്യാപാരം.
ഏപ്രിൽ മാസത്തിൽ വലിയ വർധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഇടയ്ക്ക് ഒന്ന് കുറഞ്ഞുവെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും സർവകാല റെക്കോർഡിൽ വ്യാപാരം എത്തിയിരുന്നു. ഇന്നലെയും ഇന്നുമായി വീണ്ടും കുറഞ്ഞതോടെ ഉപഭോക്താക്കൾ വീണ്ടും പ്രതീക്ഷയിലാണ്.
ഏപ്രിൽ 8നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 65,800 രൂപയായിരുന്നു അന്നത്തെ വിപണി വില. തുടർന്ന് കൂടിയും കുറഞ്ഞും നിൽക്കുന്ന സ്വർണവില ഇപ്പോൾ 72,000ന് മുകളിലാണ് വ്യാപാരം നടത്തുന്നത്.
അന്താരാഷ്ട്ര സ്വർണ്ണവില വർധിക്കുന്നത് അനുസരിച്ചാണ് കേരളത്തിലെ സ്വർണ്ണവിലയും കൂടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. രാജ്യത്ത് ഓരോ വർഷം ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആഗോളവിപണിയിലുണ്ടായ ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയെ ബാധിക്കും.