Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർധനവ്. 840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് വില ഉയർന്നത്. 66720 രൂപയാണ് ഇന്നത്തെ വില.
മാർച്ച് 20ന് 66,480 രൂപയെന്ന സർവ്വകാല റെക്കോർഡിൽ സ്വർണവിലയെത്തിയിരുന്നു. അതിലും മുകളിലേക്ക് ഇന്ന് സ്വർണവില എത്തിയിരിക്കുകയാണ്.
മാർച്ച് 20ന് ശേഷമുള്ള 5 ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 1000 രൂപയുടെ കുറവാണ് ഉണ്ടായത്.
5 ദിവസം തുടർച്ചയായി വില കുറഞ്ഞതിനാൽ സ്വർണം വാങ്ങാനുദ്ദേശിച്ചവർക്ക് നേരിയ ആശ്വാസമുണ്ടായിരുന്നു. എന്നാൽ വീണ്ടും വില വർധിച്ചതോടെ ആശങ്ക വർധിക്കുകയാണ്.
ഏപ്രിൽ മാസം തുടങ്ങുന്നതിനൊപ്പം കല്യാണ സീസണും ആരംഭിക്കുകയാണ്. അതിനാൽ സ്വർണവ്യാപാരത്തിന് ഡിമാൻഡ് വർധിക്കും.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ച് രാജ്യത്ത് സ്വർണവില മാറിമറിയും. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയവയും സ്വർണവിലയെ സ്വാധീനിക്കും.