Kerala Gold Rate: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. 520 രൂപയാണ് ഇന്ന് ഒരു പവന് വർധിച്ചത്. ഇതോടെ 66000ന് താഴെ നിന്നിരുന്ന സ്വർണവില വീണ്ടും മുകളിലേക്കെത്തിയിരിക്കുകയാണ്.
പവന് 520 രൂപ വർധിച്ചതോടെ 66,320 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 65 രൂപ വർധിച്ച് 8290 രൂപയായി.
കഴിഞ്ഞ 5 ദിവസമായി സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.
ഏപ്രിൽ 3ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയിരുന്നു. 68,480 രൂപയായിരുന്നു ഒരു പവന് അന്ന് വില.
തുടർന്ന് ഏപ്രിൽ 4, 5 തിയതികളിൽ കുറഞ്ഞ സ്വർണവില ഏപ്രിൽ 6ന് മാറ്റമില്ലാതെ തുടർന്നു. ഏപ്രിൽ 7, 8 ദിവസങ്ങളിലും സ്വർണവില കുറഞ്ഞിരുന്നു. ഇതോടെ വില 66000ന് താഴെ എത്തിയിരുന്നു.
എന്നാൽ ഇന്ന് വില ഉയർന്നതോടെ വീണ്ടും 66000ന് മുകളിലേക്ക് എത്തിയിരിക്കുകയാണ്.