Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവില റെക്കോർഡുകൾ ഭേദിച്ചു. ഒരു പവന് 320 വർധിച്ച് 66,320 എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഇസ്രയേൽ പലസ്തീൻ പ്രശ്നങ്ങളാണ് ഇപ്പോഴത്തെ വില വർധനവിന് പിന്നിലെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ സ്വർണവിലയിൽ ഇന്നലെയും ഇന്നുമായി വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വർണം വാങ്ങാനിരിക്കുന്നവരെ ആശങ്കപ്പെടുത്തുന്ന വിലയാണ് ഇന്നത്തേത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പവന് 66,000 രൂപയായിരിക്കുന്നത്.
അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏകദേശം 71000ന് മുകളിൽ നൽകണം. ഒരു ഗ്രാം സ്വർണത്തിന് 8,930 രൂപയാകും.
ആഗോളവിപണിയിലെ മാറ്റങ്ങളും ഡോളറിനെതിരെ രൂപയുടെ മൂല്യവും സ്വർണവിലയെ സ്വാധീനിക്കും.