Kerala Gold Rate: ഇത് പിടിവിട്ട പോക്ക്..!! എഴുപതിനായിരത്തിന് അരികെ സ്വർണവില; ഇന്നും വൻ വർധന

Kerala Gold Rate: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ വർധന. 1480 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില ഉയർന്നത്. 

 

1 /7

വലിയ കുതിപ്പാണ് ഇന്നലെയും ഇന്നുമായി സ്വർണവിലയിലുണ്ടായിരിക്കുന്നത്. ഇതോടെ സ്വർണവില വീണ്ടും 70,000ന് അടുത്തെത്തിയിരിക്കുകയാണ്. 69,960 രൂപയാണ് ഇന്നത്തെ വിപണി വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുമാണിത്.   

2 /7

ഒരു ​ഗ്രാം സ്വർണത്തിന് 185 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ​ഗ്രാമിന്റെ വിപണിവില 8,745 രൂപയിലെത്തിയിരിക്കുകയാണ്.     

3 /7

69,000 രൂപയ്ക്ക് മുകളിൽ വില ഉയർന്നതോടെ ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 75,500 രൂപയ്ക്ക് മുകളിൽ നൽകേണ്ടതായി വരും.   

4 /7

ഏപ്രിൽ 4 മുതൽ 8ാം തിയതി വരെ സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.      

5 /7

കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന് 4160 രൂപയാണ് ഉയർന്നത്.   

6 /7

വെള്ളിയുടെ വിലയിലും വർധനവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണിവില 105 രൂപയാണ്.   

7 /7

അന്താരാഷ്ട്ര വിപണിക്ക് അനുസരിച്ചാണ് ഇന്ത്യയിലെ സ്വർണ, വെള്ളി വില നിശ്ചയിക്കപ്പെടുന്നത്.     

You May Like

Sponsored by Taboola