Kerala Gold Rate Hike: സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വർണവിലയിൽ വലിയ വർധനവാണ് കാണുന്നത്. ഇന്നും വില വർധിച്ചു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8770 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 70, 160 രൂപയാണ് ഇന്ന് വിപണിയിൽ വില വരുന്നത്. 200 രൂപയാണ് പവന് കൂടിയത്.
ഏപ്രിൽ 4 മുതൽ 8ാം തിയതി വരെ സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.
ഇന്നലെയാണ് ഇതിന് മുൻപ് ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത്. 69,960 രൂപയായിരുന്നു ഇന്നലെ വില. അതിന് മുകളിലേക്ക് എത്തിയിരിക്കുകയാണ് ഇന്നത്തെ വില.
വെള്ളി വില ഗ്രാമിന് 104 രൂപയാണ്. കിലോഗ്രാമിന് 1,04,000 രൂപയുമാണ്.
അന്താരാഷ്ട്ര വിപണിക്ക് അനുസരിച്ചാണ് ഇന്ത്യയിലെ സ്വർണ, വെള്ളി വില നിശ്ചയിക്കപ്പെടുന്നത്.