Kerala Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ രേഖപ്പെടുത്തിയ 65,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ നിരക്ക്.
ജനുവരി 22ന് ആണ് ആദ്യമായി സ്വർണവില 60000 കടന്ന് പുതിയ റെക്കോർഡിലേക്ക് കുതിച്ചത്. ഇപ്പോൾ അതും തിരുത്തി 70,000 ത്തിലേക്കിള്ള കുതിപ്പിലാണ്.
മാർച്ച് 14നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 65,840 രൂപയായിരുന്നു അന്നത്തെ വില.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം. മാത്രമല്ല യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് കടപ്പത്ര വരുമാനം ഇടിഞ്ഞതുമാണ് സ്വര്‍ണ വിലയെ ബാധിച്ചത്.
ഡൽഹിയിലെ സ്വർണവില (10 ഗ്രാം) - 82,350 രൂപ
ചെന്നൈയിലെ സ്വർണവില (10 ഗ്രാം) - 82,200 രൂപ
മുംബൈയിലെ സ്വർണവില (10 ഗ്രാം) - 82,200 രൂപ
ബെംഗളൂരുവിലെ സ്വർണവില (10 ഗ്രാം) - 82,200 രൂപ
ഹൈദരാബാദിലെ സ്വർണവില (10 ഗ്രാം) - 82,200 രൂപ