Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കുതിപ്പ് തുടരുന്നതിനിടെയാണ് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
320 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 66,160 രൂപയായിരിക്കുകയാണ്.
ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8270 രൂപയായി കുറഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി റെക്കോർഡ് വിലയിലായിരുന്നു സ്വർണവ്യാപാരം നടന്നിരുന്നത്. സർവകാല റെക്കോർഡിലായിരുന്നു സ്വർണവില. ഇന്നലെ 66,480 എന്ന നിലയിലായിരുന്നു വ്യാപാരം.
വിവാഹ സീസൺ ആരംഭിക്കുന്നതിനാൽ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് വില വർധനവ്.
വെള്ളി വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 112 രൂപയാണ് ഇന്നത്തെ വിപണിവില.
ആഗോളവിപണിയിലെ മാറ്റങ്ങളും ഡോളറിനെതിരെ രൂപയുടെ മൂല്യവും സ്വർണവിലയെ സ്വാധീനിക്കും.