Kerala Gold Rate Today: ആശ്വാസത്തിന് വകയുണ്ടോ? സ്വർണവിലയിലെ ഇന്നത്തെ മാറ്റം എങ്ങനെ, നിരക്കറിയാം

Published: Apr 25, 2025, 10:19 AM IST|Updated: Apr 25, 2025, 10:32 AM IST

Kerala Gold Rate: കഴിഞ്ഞ രണ്ട് ദിവസമായി ഇടിയുന്ന സ്വർണവിലയിലെ ഇന്നത്തെ മാറ്റം ഉപഭോക്താക്കൾക്ക് വീണ്ടും പ്രതീക്ഷ നൽകുന്നതാണ്. 

 

1/5

ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാത്തതിനാൽ ഒരു പവൻ സ്വർണത്തിന് 72,040 രൂപയാണ് വിപണിവില. 

 

2/5

ഒരു ​ഗ്രാം സ്വർണത്തിന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുറഞ്ഞത് 285 രൂപയാണ്. ഇന്ന് 9,005 എന്ന വിലയിലാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്.

 

3/5

ഏപ്രിൽ മാസത്തിൽ വലിയ വർധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഇടയ്ക്ക് ഒന്ന് കുറഞ്ഞുവെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും സർവകാല റെക്കോർഡിൽ വ്യാപാരം എത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വീണ്ടും കുറയുകയും ഇന്ന് മാറ്റമില്ലാതെ തുടരുകയും ചെയ്തതോടെ ഉപഭോക്താക്കൾ വീണ്ടും പ്രതീക്ഷയിലാണ്.     

 

4/5

ഏപ്രിൽ 8നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 65,800 രൂപയായിരുന്നു അന്നത്തെ വിപണി വില. തുടർന്ന് കൂടിയും കുറഞ്ഞും നിൽക്കുന്ന സ്വർണവില ഇപ്പോൾ 72,000ന് മുകളിലാണ് വ്യാപാരം നടത്തുന്നത്.     

 

5/5

അന്താരാഷ്ട്ര സ്വർണ്ണവില വർധിക്കുന്നത് അനുസരിച്ചാണ് കേരളത്തിലെ സ്വർണ്ണവിലയും കൂടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. രാജ്യത്ത് ഓരോ വർഷം ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആ​ഗോളവിപണിയിലുണ്ടായ ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയെ ബാധിക്കും.