Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 66,480 രൂപയാണ് ഇന്നത്തെ വിപണിവില. ഇന്നലെ പവന് 720 രൂപ കുറഞ്ഞിരുന്നു.
ഒരു ഗ്രാം സ്വർണത്തിന് 8310 രൂപയാണ് വില വരുന്നത്.
ഏപ്രിൽ 4ന് ഒരു പവൻ സ്വർണത്തിന് 1280 രൂപ കുറഞ്ഞിരുന്നു. 68,480 രൂപ എന്ന റെക്കോർഡ് വിലയിൽ നിന്നാണ് ഇപ്പോൾ സ്വർണവില താഴേക്ക് എത്തിയിരിക്കുന്നത്.
കഴിഞ്ഞ 2 ദിവസത്തിനിടെ രണ്ടായിരം രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്.
ഏപ്രിൽ മാസം ആരംഭിച്ചതേ റെക്കോർഡ് നിരക്കിലായിരുന്നു. കല്യാണ സീസണും ആരംഭിച്ചതോടെ സ്വർണവ്യാപാരത്തിന് ഡിമാൻഡ് വർധിക്കുകയാണ്.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ച് രാജ്യത്ത് സ്വർണവില മാറിമറിയും. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയവയും സ്വർണവിലയെ സ്വാധീനിക്കും.