Kerala Gold rate: വീണ്ടും റെക്കോർഡ് വർധന! ഇന്ന് കൂടിയത് ഇത്രയും, സ്വർണവില അറിയാം

Kerala Gold Price Today: കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ സ്വർണവിലയില്‍ ഉണ്ടായ മാറ്റം ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ രണ്ട് ദിവസമായി വീണ്ടും ഉയർന്നിരിക്കുകയാണ്. 

 

Gold Rate Today: സംസ്ഥാനത്ത് വിലയിടിവിന് ശേഷം വീണ്ടും സ്വർണവില മുകളിലേക്ക്. മെയ് 1ന് സ്വർണവില 1640 രൂപ കുറഞ്ഞ് 70,200 രൂപയിലെത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. മെയ് 2ന് വീണ്ടും സ്വർണവിലയിൽ കുറവ് വന്നിരുന്നു. മെയ് 3നും മെയ് 4നുമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ ഇന്നലെയും ഇന്നുമായി വീണ്ടും സ്വർണനിരക്ക് ഉയർന്നിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ.

 

1 /5

സംസ്ഥാനത്തെ സ്വർണവില ഇന്നും ഉയർന്നിരിക്കുകയാണ്. ഇന്ന് 2000 രൂപയാണ് വില ഉയർന്നത്. ഇതോടെ സ്വർണവില 72,200 രൂപയിലെത്തിയിരിക്കുകയാണ്. ഒരു ​ഗ്രാം സ്വർണത്തിന് 250 രൂപ കൂടി 9,025 രൂപയാണ് ഇന്നത്തെ വിപണിവില.        

2 /5

മെയ് മാസം തുടങ്ങിയത് തന്നെ വിലകുറവിലാണ്. ഇത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ ഇന്ന് വീണ്ടും ഉയർന്നതോടെ വീണ്ടും ആശങ്കയായിരിക്കുകയാണ്.     

3 /5

ഏപ്രിൽ 22ന് റെക്കോർഡ് വർധനവായിരുന്നു സ്വർണവിലയിൽ രേഖപ്പെടുത്തിയത്. 74,320 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.             

4 /5

ഏപ്രിൽ 8നാണ് ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 65,800 രൂപയായിരുന്നു അന്നത്തെ വിപണി വില.           

5 /5

അന്താരാഷ്ട്ര സ്വർണ്ണവില വർധിക്കുന്നത് അനുസരിച്ചാണ് കേരളത്തിലെ സ്വർണ്ണവിലയും കൂടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. രാജ്യത്ത് ഓരോ വർഷം ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആ​ഗോളവിപണിയിലുണ്ടായ ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയെ ബാധിക്കും.           

You May Like

Sponsored by Taboola