Kerala Gold Rate Today: സ്വർണവില വീണ്ടും താഴേക്ക്; നിരക്കറിയണ്ടേ? ഇന്ന് കുറഞ്ഞത് ഇത്രയും

Gold price in kerala : മെയ് മാസത്തിൽ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകളാണ് കാണാൻ സാധിക്കുന്നത്. ചില ദിവസങ്ങളിൽ വലിയ രീതിയിൽ വർധിക്കുകയും പിന്നീട് അത് താഴേക്കെത്തുകയും ചെയ്യും. 

 

Gold Rate Today: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. മെയ് 8ന് ആയിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 73, 040 രൂപയായിരുന്നു അന്നത്തെ വില. അന്നേ ദിവസം വൈകിട്ട് തന്നെ വിലയിടിയുകയും ചെയ്തിരുന്നു. 71880 രൂപയാണ് വൈകിട്ടായപ്പോൾ പവന് രേഖപ്പെടുത്തിയത്. പിന്നീട് മെയ് 9, 10 ദിവസങ്ങളിൽ വീണ്ടും ഉയർന്ന് 72,360ൽ‌ എത്തി. മെയ് 11ന് വിലയിൽ മാറ്റമുണ്ടായിരുന്നില്ല. 

 

1 /5

ഒരു പവന് ഇന്ന് കുറഞ്ഞത് 1320 രൂപയാണ്. ഇതോടെ പവന്റെ വില 71,040 രൂപയായി. മെയ് 2, 3, 4 തിയതികളിൽ രേഖപ്പെടുത്തിയ 70,040 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.   

2 /5

ഒരു ​ഗ്രാം സ്വർണത്തിന് 165 രൂപ വർധിച്ച് 8,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.     

3 /5

ഏപ്രിൽ 12 നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. ഏപ്രിൽ 22ന് റെക്കോർഡ് വർധനവായിരുന്നു സ്വർണവിലയിൽ രേഖപ്പെടുത്തിയത്. 74,320 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഏപ്രിൽ 8നാണ് ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 65,800 രൂപയായിരുന്നു അന്നത്തെ വിപണി വില.               

4 /5

അന്താരാഷ്ട്ര സ്വർണ്ണവില വർധിക്കുന്നത് അനുസരിച്ചാണ് കേരളത്തിലെ സ്വർണ്ണവിലയും കൂടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. രാജ്യത്ത് ഓരോ വർഷം ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആ​ഗോളവിപണിയിലുണ്ടായ ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയെ ബാധിക്കും.               

5 /5

എന്നാൽ രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ അതിനനുസരിച്ച് ഇന്ത്യയിലും വില കുറയണമെന്നില്ല.   

You May Like

Sponsored by Taboola