Gold Price Today 22 May 2025: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവാണുണ്ടായിരിക്കുന്നത്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് എത്ര രൂപയാണ് നൽകേണ്ടതെന്ന് അറിയാം...
മെയ് മാസത്തിൽ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകളാണ് കാണാൻ സാധിക്കുന്നത്. 71,000ന് മുകളിൽ തന്നെ നിൽക്കുകയാണ് സ്വർണവില ഇപ്പോഴും. ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് വില വർധിക്കാനും കുറയാനുമുള്ള സാധ്യതയുണ്ട്.
ഇന്നും സ്വർണത്തിന് വില ഉയർന്നിരിക്കുകയാണ്. 360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് ഉയർന്നത്. 45 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് കൂടിയത്. 8975 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഇന്നലെ 8,930 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഒരു പവന് 71,440 രൂപയുമായിരുന്നു ഇന്നലെ വില
24 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് വില (1 ഗ്രാം) 9,791 രൂപയും, 18 കാരറ്റ് സ്വർണ്ണത്തിന് വില (1 ഗ്രാം) 7,344 രൂപയുമാണ്.
മെയ് മാസത്തിലെ സ്വർണവില: മെയ് 01- 70,200, മെയ് 02 - 70,040, മെയ് 03 - 70,040, മെയ് 04 - 70,040, മെയ് 05 : 70,200, മെയ് 06 : 72,200, മെയ് 07 : 72,600, മെയ് 08 : 73,040, (വൈകിട്ട്) : 71,880, മെയ് 09 : 72,120, മെയ് 10 : 72360, മെയ് 11 : 72360, മെയ് 12 : 70000, മെയ് 13 : 70120, (വൈകിട്ട്): 70840, മെയ് 14: 70440, മെയ് 15: 68880, മെയ് 16: 69760, മെയ് 17: 69760, മെയ് 18: 69760, മെയ് 19: 70040, മെയ് 20: 69680, മെയ് 21 - 71,440. മെയ് 22 - 71,800.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് സ്വർണവിലയിൽ വർധനവുണ്ടാകും. സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് നിരവധി ആളുകൾ ഇപ്പോഴും സ്വർണം വാങ്ങുന്നത്.