Kerala Gold Rate: നേരിയ ആശ്വാസത്തിൽ ആഭരണപ്രേമികൾ. സ്വർണത്തിന് ഇന്ന് വില കുറഞ്ഞതോടെ പ്രതീക്ഷയിൽ ഉപഭോക്താക്കൾ.
Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെയുണ്ടായ റെക്കോർഡ് വർധനവിന് പിന്നാലെയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ കൂടിയ അത്രയും തന്നെ ഇന്ന് കുറഞ്ഞിരിക്കുകയാണ്. സർവകാല റെക്കോർഡിലായിരുന്നു ചൊവ്വാഴ്ച സ്വർണവ്യാപാരം നടന്നത്. 74,320 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില.
ഇന്ന് ഒരു പവൻ സ്വർണത്തിന് 2,200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സർവകാല റെക്കോർഡായ 74,320 രൂപയിൽ നിന്ന് വീണ്ടും 72,120 രൂപയിലെത്തിയിരിക്കുകയാണ് സ്വർണവില. ഏപ്രിൽ 21നും ഇതേ വിലയായിരുന്നു ഒരു പവൻ സ്വർണത്തിന്. തുടർന്ന് ഇന്നലെ ഏപ്രിൽ 22ന് 2,200 വർധിച്ചിരുന്നു. ഇതാണ് ഇന്ന് വീണ്ടും കുറഞ്ഞത്.
ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ 275 രൂപയാണ് ഉയർന്നത്. തുടർന്ന് 9,290 രൂപയിലായിരുന്നു ഇന്നലെ ഒരു ഗ്രാം സ്വർണത്തിന്റെ വ്യാപാരം നടന്നത്. ഇന്ന് വീണ്ടും 275 രൂപ കുറഞ്ഞ് 9,015 രൂപയിലെത്തിയിരിക്കുകയാണ്.
ഏപ്രിൽ മാസത്തിൽ വലിയ വർധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഇടയ്ക്ക് ഒന്ന് കുറഞ്ഞുവെങ്കിലും ഇന്നലെ വീണ്ടും സർവകാല റെക്കോർഡിൽ വ്യാപാരം എത്തിയിരുന്നു. ഇന്ന് വീണ്ടും കുറഞ്ഞതോടെ ഉപഭോക്താക്കൾ വീണ്ടും പ്രതീക്ഷയിലാണ്.
ഏപ്രിൽ 8നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 65,800 രൂപയായിരുന്നു അന്നത്തെ വിപണി വില. തുടർന്ന് കൂടിയും കുറഞ്ഞും നിന്ന സ്വർണവില ഇപ്പോൾ വീണ്ടും 72,000ന് മുകളിലാണ് വ്യാപാരം നടത്തുന്നത്.
അന്താരാഷ്ട്ര സ്വർണ്ണവില വർധിക്കുന്നത് അനുസരിച്ചാണ് കേരളത്തിലെ സ്വർണ്ണവിലയും കൂടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. രാജ്യത്ത് ഓരോ വർഷം ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആഗോളവിപണിയിലുണ്ടായ ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയെ ബാധിക്കും.