Kerala Gold Price Today: കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ സ്വർണവിലയില്‍ ഉണ്ടായ മാറ്റം പ്രതീക്ഷ നൽകുന്നതായിരുന്നു.
Gold Rate on Akshaya Tritiya: സംസ്ഥാനത്ത് ഇന്ന് അക്ഷയ തൃതീയ ദിവസം സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവന് 320 രൂപ വർദ്ധിച്ച് 71,840 രൂപയായിരുന്നു. ഒരു ഗ്രാമിന് 40 രൂപ ഉയർന്ന് 8,980 രൂപയുമായിരുന്നു.
ഇന്നലെ വിലയിൽ മാറ്റമില്ലാത്തതിനാൽ പവന് 71,840 എന്ന നിലയിലും ഗ്രാമിന് 8,980 എന്ന നിലയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഏപ്രിൽ 22ന് റെക്കോർഡ് വർധനവായിരുന്നു സ്വർണവിലയിൽ രേഖപ്പെടുത്തിയത്. 74,320 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.
ഏപ്രിൽ 8നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 65,800 രൂപയായിരുന്നു അന്നത്തെ വിപണി വില.
ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 75,000 രൂപയെങ്കിലും വേണം.
അന്താരാഷ്ട്ര സ്വർണ്ണവില വർധിക്കുന്നത് അനുസരിച്ചാണ് കേരളത്തിലെ സ്വർണ്ണവിലയും കൂടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. രാജ്യത്ത് ഓരോ വർഷം ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആഗോളവിപണിയിലുണ്ടായ ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയെ ബാധിക്കും.