Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് 1280 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 67,200 ആയി.
കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഉയർന്ന സ്വർണവിലയിലാണ് ഇന്ന് വലിയ രീതിയിൽ ഇടിവ് രേഖപ്പെടുത്തിയത്.
ഇന്നലെ 400 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില ഉയർന്നത്.
ഏപ്രിൽ മാസം തുടങ്ങി 4 ദിവസം ആകുമ്പോൾ സ്വർണത്തിന്റെ വില കുറഞ്ഞത് നേരിയ ആശ്വാസമാണ്.
ഏപ്രിൽ മാസം ആരംഭിച്ചതേ റെക്കോർഡ് നിരക്കിലായിരുന്നു. കല്യാണ സീസണും ആരംഭിച്ചതോടെ സ്വർണവ്യാപാരത്തിന് ഡിമാൻഡ് വർധിക്കുകയാണ്.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ച് രാജ്യത്ത് സ്വർണവില മാറിമറിയും. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയവയും സ്വർണവിലയെ സ്വാധീനിക്കും.