Kerala Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണവില ഒരു ബ്രേക്കിട്ടിരിക്കുകയാണ്.
320 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 65,840 രൂപയായിരിന്നു. ഇതേ വിലയിലാണ് ഇന്നും വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാമിന് ഇന്നലെ 40 രൂപ കുറഞ്ഞ് 8230 രൂപയായിരുന്നു.
വിവാഹ സീസണായതിനാൽ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് വില വർധനവ് വലിയ തിരിച്ചടിയായിരുന്നു. ഉയർന്ന വിലയിൽ തന്നെയാണ് ഇപ്പോഴും സ്വർണവിലയെങ്കിലും കഴിഞ്ഞ രണ്ട് ദിവസത്തെ ഇടിവ് നേരിയ ആശ്വാസം നൽകുന്നതാണ്.
ആഗോളവിപണിയിലെ മാറ്റങ്ങളും ഡോളറിനെതിരെ രൂപയുടെ മൂല്യവും സ്വർണവിലയെ സ്വാധീനിക്കും.
വെള്ളി വിലയുിലും ഇന്ന് മാറ്റമില്ല. 110 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വിപണി വില. ഒരു കിലോ വെള്ളിക്ക് 1,10,000 രൂപ നൽകണം.