Kerala Lottery Result 08 June 2025: ഒരു കോടി രൂപയാണ് സമൃദ്ധി ലോട്ടറിയുടെ ഒന്നാം സമ്മാനം
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി എസ്എം-6 ന്റെ (Samrudhi SM-6) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ച കഴിഞ്ഞ് 3 മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
നേരത്തെ 'അക്ഷയ' ലോട്ടറിയായിരുന്നു ഞായറാഴ്ചകളിൽ നറുക്കെടുത്തിരുന്നത്. ഈ ലോട്ടറിയുടെ പേരും സമ്മാനഘടനയും ടിക്കറ്റ് നിരക്കും പരിഷ്കരിച്ചാണ് സമൃദ്ധി എന്ന പുതിയ ലോട്ടറി പുറത്തിറക്കിയത്. ഫലത്തിന്റെ പൂർണരൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 4 മണിയോടെ പുറപ്പെടുവിക്കും.
ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചത് MO 187348 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനമായ 75 ലക്ഷം MR 414160 എന്ന നമ്പറിനും ലഭിച്ചു. മൂന്നാം സമ്മാനമായ 25 ലക്ഷം MU 492992 എന്ന നമ്പറിനും ലഭിച്ചു.
സമാശ്വാസ സമ്മാനം: MN 187348, MP 187348, MR 187348, MS 187348, MT 187348, MU 187348, MV 187348, MW 187348, MX 187348, MY 187348, MZ 187348.
നാലാം സമ്മാനം: MN 303059, MO 381977, MP 703202, MR 374414, MS 162059, MT 149443, MU 245874, MV 436717, MW 518492, MX 880043, MY 463011, MZ 225198.
50 രൂപ വിലയുള്ള ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 75 ലക്ഷവും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. കൂടാതെ സമാശ്വാസ സമ്മാനമായി 5,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 50 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചയുമാണ് സമൃദ്ധി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.