Kerala Lottery Result Today 09 June 2025: ഭാഗ്യധാര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യധാര ബി റ്റി-6 (Bhagyathara BT-6) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം വന്നു. തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
ഭാഗ്യധാരയുടെ രണ്ടാം സമ്മാനം 75 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും ലഭിക്കും.
ഒരു കോടിയിൽ തുടങ്ങുന്ന ഭാഗ്യധാരയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 50 രൂപയാണ്.
സമാശ്വാസ സമ്മാനമായി 5000 രൂപയാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്.
വിൻ വിൻ എന്ന പേരിലായിരുന്നു നേരത്തെ തിങ്കളാഴ്ച്ച ദിവസങ്ങളിൽ ലോട്ടറി നറുക്കെടുപ്പുണ്ടായിരുന്നത്. ഇതിൽ സമ്മാനത്തുകയിൽ അടക്കം മാറ്റങ്ങൽ വരുത്തിക്കൊണ്ടാണ് ഭാഗ്യധാര ലോട്ടറി എന്ന പേരിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.
50 രൂപ വിലയുള്ള ഭാഗ്യക്കുറിയുടെ ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 4 മണിയോടെ പ്രസിദ്ധീകരിക്കും.