Tuesday Kerala Lottery: സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം SB 496927 എന്ന നമ്പരിനാണ്.
സമാശ്വാസ സമ്മാനം 5000 രൂപയാണ്. ഇതേ നമ്പറിൽ മറ്റ് 11 സീരീസിലുള്ള ടികറ്റുകൾക്ക് സമാശ്വാസ സമ്മാനം ലഭിക്കും. രണ്ടാം സമ്മാനം SC 895822 എന്ന നമ്പറിനാണ് (30 ലക്ഷം രൂപ). മൂന്നാം സമ്മാനം SF 524838 എന്ന നമ്പരിനാണ് (അഞ്ചുലക്ഷം രൂപ).
തിരുവനന്തപുരത്ത് ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. ടിക്കറ്റിന്റെ ഫലം അറിയുന്നതിന് https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നീ വെബ്സൈറ്റുകൾ പരിശോധിക്കാം.
സമ്മാനത്തുക അയ്യായിരം രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും ടിക്കറ്റ് ഹാജരാക്കി പണം കൈപ്പറ്റാം. അയ്യായിരത്തിൽ കൂടുതലാണ് സമ്മാനത്തുകയെങ്കിൽ ടിക്കറ്റ്, ഐഡി പ്രൂഫ് എന്നിവ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കണം.
സമ്മാനാർഹരാകുന്നവർ ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനത്തിന് അർഹമായ ടിക്കറ്റ് ഹാജരാക്കണമെന്നാണ് നിയമം. ലോട്ടറി ഓഫീസിലോ ബാങ്കിലോ ടിക്കറ്റ് ഹാജരാക്കാം.