Kerala Lottery Result Today 20 June 2025: സുവർണ്ണ കേരളം ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ്ണ കേരളം SK-8 (Suvarna Keralam SK-8) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം വന്നു. ഉച്ച കഴിഞ്ഞ് 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
RP 181790 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം നേടിയത് RR 738250 എന്ന ടിക്കറ്റാണ്. മൂന്നാം സമ്മാനമായ 5 ലക്ഷം നേടിയത് RZ 235226 ഈ ടിക്കറ്റാണ്.
30 ലക്ഷം രൂപയാണ് സുവർണ്ണ കേരളം ലോട്ടറിയിലൂടെ രണ്ടാം സമ്മാനമായി ലഭിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 5,000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 5,000 രൂപയും ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. ആറാം സമ്മാനമായി ആയിരം രൂപയും ഏഴാം സമ്മാനമായി 500 രൂപയുമാണ് സമ്മാനമായി ലഭിക്കുക.
ഒരു കോടി രൂപയിൽ തുടങ്ങുന്ന സുവർണ്ണ കേരളത്തിന്റെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.
ടിക്കറ്റിന്റെ വില 50 രൂപയാണ്. നേരത്തെ നിർമ്മൽ ഭാഗ്യക്കുറിയാണ് വെള്ളിയാഴ്ച്ചകളിൽ നറുക്കെടുത്തിരുന്നത്. ഈ ഭാഗ്യക്കുറിയുടെ പേരും ഘടനയും മാറ്റി സുവർണ്ണ കേരളം ഭാഗ്യക്കുറി എന്ന പേരിൽ പുറത്തിറക്കുകയായിരുന്നു.
ഫലത്തിന്റെ പൂർണരൂപം വൈകിട്ട് 4 മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.