Kerala Lottery Result 22 June 2025: ഒരു കോടി രൂപയാണ് സമൃദ്ധി ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി എസ്എം-8 ന്റെ (Samrudhi SM-8) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ചക്ക് ശേഷം 3 മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
50 രൂപയാണ് സമൃദ്ധി ഭാഗ്യക്കുറിയുടെ ടിക്കറ്റ് നിരക്ക്. ഇതിന്റെ രണ്ടാം സമ്മാനം 75 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 5,000 രൂപയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്. 50 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചകളിലുമാണ് സമൃദ്ധി ലോട്ടറി നറുക്കെടുപ്പ് നടത്തുന്നത്. ഫലത്തിന്റെ പൂർണരൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 4 മണിയോടെ പുറപ്പെടുവിക്കും
ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചത് MY 856706 (KATTAPPANA) എന്ന നമ്പറിനാണ്. രണ്ടാം സമ്മാനമായ 25 ലക്ഷം MO 307104 (GURUVAYOOR) എന്ന നമ്പറിനും ലഭിച്ചു. മൂന്നാം സമ്മാനമായ 5 ലക്ഷം MO 427780 (KOLLAM) എന്ന നമ്പറിനും ലഭിച്ചു.
സമാശ്വാസ സമ്മാനം: MN 856706, MO 856706, MP 856706, MR 856706, MS 856706, MT 856706, MU 856706, MV 856706, MW 856706, MX 856706, MZ 856706
നാലാം സമ്മാനം: 0609 1070 1954 2009 2418 2748 3057 3867 4056 4060 5768 6436 6494 7372 7398 7997 7999 9222 9251 9974
നേരത്തെ ഞായറാഴ്ചകളിൽ നറുക്കെടുത്തിരുന്ന 'അക്ഷയ' ലോട്ടറിയുടെ പേരും സമ്മാനഘടനയും ടിക്കറ്റ് നിരക്കും പരിഷ്കരിച്ചാണ് സമൃദ്ധി എന്ന പുതിയ ലോട്ടറി പുറത്തിറക്കിയത്. 5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ തുക കൈപ്പറ്റണം. 5,000 രൂപയിൽ താഴെ ലഭിക്കുന്നവർ സമീപത്തെ ലോട്ടറി ഏജൻസിയിൽ ടിക്കറ്റ് സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാം