ധനലക്ഷ്മി DL-7 ഭാഗ്യക്കുറിയുടെ ഫലം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്.
ഇന്ന് ജൂൺ 25ന ബുധനാഴ്ച നറുക്കെടുത്തത് ധനലക്ഷ്മി ഡിഎൽ 7 ഭാഗ്യക്കുറിയാണ്. വിജയിക്ക് ലഭിക്കുക ഒരു കോടി രൂപയാണ്.
ഒന്നാം സമ്മാനം DE 770015 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം നേടിയിരിക്കുന്നത് DH 852097 എന്ന നമ്പർ ടിക്കറ്റാണ്. DF 102014 എന്ന നമ്പരിനാണ് മൂന്നാം സമ്മാനം.
തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനടുത്തുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണിക്കാണ് ഫലപ്രഖ്യാപനം നന്നത്. സംസ്ഥാനത്ത് ഏഴ് ദിവസങ്ങളിൽ ഏഴ് വ്യത്യസ്ത ഭാഗ്യക്കുറികളാണ് ഭാഗ്യക്കുറി വകുപ്പ് നറുക്കെടുക്കുന്നത്. ഇന്നത്തെ ധനലക്ഷ്മി ഭാഗ്യക്കുറിക്ക് നൽകിയിരിക്കുന്ന ആൽഫാന്യൂമെറിക് കോഡ് "DL" ആണ്.
ഈ നറുക്കെടുപ്പിലെ രണ്ടാം സമ്മാനമായി ലഭിക്കുന്നത് 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 100 രൂപയാണ് ധനലക്ഷ്മി ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം. സമാശ്വാസ സമ്മാനമായി 5000 രൂപയും ലഭിക്കും.
സമ്മാനത്തുകയിൽ നിന്ന് 30 ശതമാനം നികുതിയായി എടുത്ത ശേഷം ബാക്കി തുകയാണ് വിജയിക്ക് ലഭിക്കുക. ഏജന്റിന്റെ കമ്മീഷനായി തുകയിൽ നിന്ന് 10 ശതമാനം ലോട്ടറിയടിക്കുന്നയാൾ നൽകണം.
നേരത്തെ ബുധനാഴ്ച്ചകളിൽ 'ഫിഫ്റ്റി ഫിഫ്റ്റി' എന്ന പേരിലാണ് ഭാഗ്യക്കുറി നറുക്കെടുത്തിരുന്നത്. ഈ പേരും ഘടനയും മാറ്റിയാണ് ധനലക്ഷ്മി ഭാഗ്യക്കുറി എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്നത്.