Kerala Lottery Result Today 30 June 2025: ഭാഗ്യധാര ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ഒരു കോടി രൂപ ഭാഗ്യശാലിക്ക് ലഭിക്കും.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യധാര ബി റ്റി-9 (Bhagyathara BT-9) എന്ന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
ഭാഗ്യധാരയുടെ ഒന്നാം സമ്മാനം BL 138974 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം നേടിയിരിക്കുന്നത് BH 952828 എന്ന ടിക്കറ്റ് നമ്പരാണ്. മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ നേടിയത് BE 405940 എന്ന ടിക്കറ്റ് നമ്പരും.
ഒരു കോടിയിൽ തുടങ്ങുന്ന ഭാഗ്യധാരയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.
സമാശ്വാസ സമ്മാനവും നാലാം സമ്മാനവും 5000 രൂപയാണ്.
തിങ്കളാഴ്ചകളിൽ നേരത്തെ വിൻ വിൻ എന്ന പേരിലായിരുന്നു ലോട്ടറി നറുക്കെടുപ്പുണ്ടായിരുന്നത്. ഇതിൽ സമ്മാനത്തുകയിൽ അടക്കം മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് ഭാഗ്യധാര ലോട്ടറി പുറത്തിറക്കിയിരിക്കുന്നത്.
50 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 4 മണിയോടെ പ്രസിദ്ധീകരിക്കും.