Kerala BT- 24 Lottery Result: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഭാഗ്യതാര ഭാഗ്യക്കുറി.
ഇന്ന് ഭാഗ്യതാരയുടെ ബിറ്റി 24 എന്ന സീരീസിലുള്ള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് നടന്നത്. തിങ്കളാഴ്ചകളിലാണ് ഇത് നറുക്കെടുക്കുന്നത്.
ഒന്നാം സമ്മാനം BW 219935 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം BO 148428 എന്ന ടിക്കറ്റ് നമ്പറിനും മൂന്നാം സമ്മാനം BR 524264 എന്ന ടിക്കറ്റിനും ലഭിച്ചു.
നാലാം സമ്മാനമായി 5000 രൂപയാണ് നൽകുക. സമാശ്വാസ സമ്മാനമായും 5000 രൂപ വീതം ലഭിക്കും.
തിരുവനന്തപുരം ഗോർക്കി ഭവനിൽ ഉച്ച കഴിഞ്ഞ് 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
50 രൂപയാണ് ഭാഗ്യതാരയുടെ വില. ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.
ഫലത്തിന്റെ പൂർണരൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.