Ranji Trophy: കിടിലൻ ഹാഫ് സെഞ്ചുറി, സഞ്ജുവിൻ്റെ തണലിൽ തകർച്ചയിൽ നിന്ന് കരകയറി കേരളം

രഞ്ജി ട്രോഫിയിൽ  മിന്നും പ്രകടനവുമായി സഞ്ജു സാംസൺ.

രഞ്ജി ട്രോഫിയിൽ  മിന്നും പ്രകടനവുമായി സഞ്ജു സാംസൺ.

1 /5

രഞ്ജി ട്രോഫിയിൽ  മിന്നും പ്രകടനവുമായി സഞ്ജു സാംസൺ. സ്വന്തം തട്ടകത്തിൽ അതിവേഗത്തിൽ അർധ സെഞ്ചുറി നേടി കിടിലൻ പെർഫോമൻസ്.   

2 /5

മഹാരാഷ്ട്രക്കെതിരെയുള്ള രഞ്ജി ട്രോഫിയുടെ രണ്ടാം ദിനത്തിൽ പൊരുതി കേരളം. ബാറ്റിംഗ് ആദ്യം പാളിയെങ്കിലും പിന്നീട് സഞ്ജുവിൻ്റെ തകർപ്പൻ പെർഫോമൻസിൽ കേരളത്തിൻ്റെ പ്രതീക്ഷ വർധിച്ചു.  

3 /5

63 ബോളിൽ 54 റൺസാണ് സഞ്ജു നേടിയത്. അഞ്ച് ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു സഞ്ജുവിൻ്റെ ഇന്നിങ്സ്. ടീമിൻ്റെ പ്രതിസന്ധി സമയത്ത് മികച്ച പ്രകടനം കാഴ്ച വെക്കാൻ സഞ്ജുവിനായി.  

4 /5

ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര, 239 റൺസിന് എല്ലാവരും പുറത്തായി.മറുപടി ബാറ്റിംഗിന് ഇറങ്ങിയ കോരളത്തിന് തുടക്കത്തിൽ തന്നെ അക്ഷയ് ചന്ദ്രൻ റൺസ് എടു്ക്കാതെ പുറത്തായ്. പിന്നീട് വന്ന അപരാജിത്ത്, സച്ചിൻ ബേബി എന്നിവർ രണ്ട് അക്കം കടക്കാതെ പുറത്തായ്.   

5 /5

സഞ്ജുവിന് പുറമെ റോഹൻ കുന്നുമ്മൽ, മുഹമ്മദ് അസുറുദീൻ, സൽമാൻ നിസാർ എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.  രോഹൻ കുന്നുമ്മൽ 27 റൺസും, മുഹമ്മദ് അസറുദീൻ 36 റൺസും സൽമാൻ നിസാർ 49 റൺസും നേടി.  

You May Like

Sponsored by Taboola