ജൂലൈയിലെ കേതു സംക്രമം മൂന്ന് രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാരെയാണ് ഭാഗ്യം കടാക്ഷിക്കുന്നതെന്ന് അറിയാം.
1/5നിശ്ചിത കാലയളവിൽ ഓരോ ഗ്രഹങ്ങളും രാശിമാറ്റം നടത്തുന്നുവെന്നാണ് വേദ ജ്യോതിഷത്തിൽ വ്യക്തമാക്കുന്നത്. ജൂലൈയിൽ കേതുവിൻറെ രാശിമാറ്റത്തിലൂടെ മൂന്ന് രാശിക്കാർക്കാണ് ഭാഗ്യം ഉണ്ടാകുന്നത്.
2/5ജൂലൈ ആറിന് കേതു രാശിമാറ്റം നടത്തും. ഇത് 12 രാശികളും സ്വാധീനം ചെലുത്തും. എന്നാൽ, കേതുവിൻറെ സംക്രമത്തിലൂടെ മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യം വന്നുചേരും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യദിനങ്ങൾ വരുന്നതെന്ന് അറിയാം.
3/5വൃശ്ചികം രാശിക്കാർക്ക് ജോലിയിൽ ഉയർച്ചയുണ്ടാകും. ജോലി സ്ഥലത്ത് ബഹുമാനം വർധിക്കും. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയമുണ്ടാകും. കുടുംബ ജീവിതത്തിൽ സമാധാനം വന്നുചേരും. സാമ്പത്തിക സ്ഥിരതയുണ്ടാകും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും.
4/5തുലാം രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. ശമ്പള വർധനവ് ഉണ്ടാകും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. പുതിയ പദ്ധതികൾ ആരംഭിക്കാൻ അനുകൂലസമയം. ബന്ധങ്ങളിൽ സ്നേഹമുണ്ടാകും. ഭൂമി, വാഹനം എന്നിവ വാങ്ങാൻ യോഗമുണ്ടാകും.
5/5കുംഭം രാശിക്കാർക്ക് ജീവിതത്തിൽ പുരോഗതിയുണ്ടാകും. കല, സാഹിത്യം എന്നിവയിൽ ശോഭിക്കാനാകും. സാമ്പത്തികമായി വലിയ വളർച്ചയുണ്ടാകും. ആത്മീയ കാര്യങ്ങളിൽ താത്പര്യം വർധിക്കും. ജീവിതത്തിൽ അനുകൂല മാറ്റങ്ങളുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)