New Year 2026: രാഹുവിൻരെയും കേതുവിൻരെയും മാറ്റങ്ങൾ പുതുവർഷത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നു.
കേതുവിനെ പൊതുവേ മോശം ഫലങ്ങൾ നൽകുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. ഇത് വ്യക്തി ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നു.
കേതു 2026 മാർച്ച് 29ന് മകം നക്ഷത്രത്തിൽ പ്രവേശിക്കുകയും നവംബർ 25ന് ആയില്യം നക്ഷത്രത്തിലേക്കും ഡിസംബർ അഞ്ചിന് കർക്കടകത്തിലേക്കും മാറുന്നു. ഈ സമയം രാഹു ഓഗസ്റ്റ് രണ്ടിന് കുഭം രാശയിലെ അവിട്ടം നക്ഷത്രത്തിൽ പ്രവേശിച്ച് ഡിസംബർ അഞ്ചിന് മകരം രാശിയിലേക്കും നീങ്ങും.
മേടം രാശിക്കാർക്ക് കേതുവിൻറെ രാശിമാറ്റം അപ്രതീക്ഷിത ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. മാനസിക പിരിമുറുക്കം ഉണ്ടാകും. ഉത്കണ്ഠ വർധിക്കും. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ വെല്ലുവിളിയുണ്ടാകും. മാനസികാരോഗ്യം മോശമാകും.
ഇടവം രാശിക്കാർക്ക് കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകും. പലപ്പോഴും ജീവിതത്തിൽ പ്രശ്നങ്ങൾ വർധിക്കും. ബിസിനസിൽ കൂടുതൽ ശ്രദ്ധ വേണം. ധനനഷ്ടം ഒഴിവാക്കാൻ കരുതലോടെ പ്രവർത്തിക്കണം.
കന്നി രാശിക്കാർക്ക് ജീവിതത്തിൽ വെല്ലുവിളികൾ ഉണ്ടാകും. പല കാര്യങ്ങളും പ്രതിസന്ധിയുണ്ടാക്കും. ദാമ്പത്യ ജീവിതത്തിൽ ഒന്നിനുപുറകേ ഒന്നായി പ്രശ്നങ്ങളുണ്ടാകും. ക്ഷീണവും തളർച്ചയുമുണ്ടാകും. സാമ്പത്തി സ്ഥിതി മോശമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)