Ketu Transit In Leo: ജ്യോതിഷ പ്രകാരം കേതു ഗ്രഹം ചിങ്ങത്തിലേക്ക് സംക്രമിച്ചിരിക്കുന്നു, അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും...
Ketu Gochar 2025: ജ്യോതിഷത്തിൽ കേതുവിന് നിഴൽ ഗ്രഹമായിട്ടാണ് അറിയപ്പെടുന്നത്. ഇത് ഒരു വ്യക്തിയുടെ മാനസിക പോരാട്ടമായും ആത്മീയ അവബോധവുമായും ബന്ധപ്പെട്ടിരിക്കുന്നു
ജ്യോതിഷത്തിൽ കേതുവിന് നിഴൽ ഗ്രഹമായിട്ടാണ് അറിയപ്പെടുന്നത്. ഇത് ഒരു വ്യക്തിയുടെ മാനസിക പോരാട്ടമായും ആത്മീയ അവബോധവുമായും ബന്ധപ്പെട്ടിരിക്കുന്നു. ജാതകത്തിൽ പാപഗ്രഹത്തിന്റെ ശക്തമായ സ്ഥാനം ആ വ്യക്തിക്ക് മാനസിക സമാധാനവും സമൃദ്ധിയും ലഭിക്കും.
ആത്മീയത, മോക്ഷം, ത്യാഗം, താന്ത്രിക പ്രവർത്തനങ്ങൾ എന്നിവയോടുള്ള അദ്ദേഹത്തിന്റെ ചായ്‌വ് വർദ്ധിക്കും. സമ്പത്തിലും സ്വത്തിലും വലിയ വർദ്ധനവുണ്ടാകും, വിജയസാധ്യത വളരെ കൂടുതലാണ്.
കേതുവിന് ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ 18 മാസം എടുക്കും. കഴിഞ്ഞ മാസം കേതു ചിങ്ങ രാശിയിലേക്ക് പ്രവേശിച്ചു
2026 വരെ ഇവിടെ തുടരും. ഈ സംക്രമണം 12 രാശികളെയും ബാധിക്കും. ഈ സമയം ചിലർക്ക് വലിയ അനുഗ്രഹമായിരിക്കും.
സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും ശക്തമായ സാധ്യതകളുണ്ടാകും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. കേതുവിന്റെ പ്രത്യേക അനുഗ്രഹങ്ങൾ ആർക്കൊക്കെ ലഭിക്കുമെന്ന് നോക്കാം.
ധനു (Sagittarius): കേതുവിന്റെ രാശി മാറ്റം ഇവർക്ക് അനുകൂലമായിരിക്കും. കാരണം കേതു ഈ രാശിയിൽ നിന്ന് ഒമ്പതാം ഭാവത്തിലേക്കാണ് സംക്രമിചിരിക്കുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് ഭാഗ്യം ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. ഏതെങ്കിലും മതപരമോ ശുഭകരമോ ആയ പരിപാടിയിൽ പങ്കെടുക്കാം.
വൃശ്ചികം (Scorpio): കേതു ഗ്രഹത്തിന്റെ രാശി മാറ്റം നിങ്ങളുടെ തൊഴിൽ, ബിസിനസ്സ് മേഖലകളിൽ ശുഭകരമായിരിക്കും. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിൽ കേതു ഭഗവാൻ കർമ്മഭാവത്തിലാണ്. ഈ സമയത്ത് നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും പുരോഗതി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കർക്കിടകം (Cancer): കേതു ഗ്രഹത്തിന്റെ സംക്രമണം ഇവർക്ക് ശുഭകരമായിരിക്കും. കേതു ഈ രാശിയിലെ ധന ഭാവത്തിലൂടെ സഞ്ചരിക്കുന്നു. 2026 വരെ ഇവിടെ തുടരും. ഈ സമയത്ത് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ, കുടുംബത്തിൽ സന്തോഷം, ജോലിയിലോ ബിസിനസ്സിലോ പുരോഗതി, വസ്തു വാങ്ങുന്നതിനും നിക്ഷേപിക്കുന്നതിനും മികച്ച സമയം, ഈ സമയത്ത് നിങ്ങളുടെ സംസാരം കൂടുതൽ ഫലപ്രദമാകും അത് ആളുകളെ ആകർഷിക്കും
മിഥുനം (Gemini): ഈ രാശിക്കാർക്ക് വിജയസാധ്യത കൂടുതലാണ്, ആത്മവിശ്വാസവും ഊർജ്ജവും വർദ്ധിക്കും, ശത്രുക്കൾ പരാജയപ്പെടും, രോഗങ്ങളിൽ നിന്ന് ആശ്വാസം, സമൂഹത്തിൽ ആദരവ് വർദ്ധിക്കും, സാമ്പത്തിക വശം ശക്തമാകും, ബിസിനസ്സിൽ പുരോഗതി
കുംഭം (Aquarius): ഇവർക്കും കേതു ഭാഗ്യം കൊണ്ടുവരും, ആളുകൾക്ക് എല്ലാ പ്രവൃത്തികളിലും വിജയം, സമ്പത്തും സമൃദ്ധിയും വർദ്ധിക്കും, നിങ്ങളുടെ വ്യക്തിത്വത്തിൽ നല്ല മാറ്റങ്ങൾ വരും, ആത്മ വിശ്വാസം വർദ്ധിക്കും, സാമ്പത്തിക നേട്ടം, നിക്ഷേപങ്ങളിൽ ലാഭം, പങ്കാളിത്തത്തോടെ നടത്തുന്ന ബിസിനസും ലാഭകരമായിരിക്കും
മേടം (Aries): കേതുവിന്റെ അനുഗ്രഹത്താൽ മേടം രാശിക്കാർക്ക് ഭാഗ്യം ലഭിക്കും, പുതിയ ബിസിനസ് അല്ലെങ്കിൽ പദ്ധതി ആരംഭിക്കുന്നതിന് ഈ സമയം അനുകൂലം, കരിയറിൽ വിജയം, മത്സര പരീക്ഷകളിൽ നല്ല മാർക്ക് നേടാൻ കഴിയും, മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള ബന്ധം മികച്ചതായിരിക്കും, സ്ഥാനക്കയറ്റം ലഭിച്ചേക്കാം, ബഹുമാനവും ആദരവും വർദ്ധിക്കും. കുടുംബത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)