Guru Chandra Yuti 2025: ജ്യോതിഷപ്രകാരം ഇന്ന് അതായത് ഏപ്രിൽ 20 ന് ചന്ദ്രൻ മകര രാശി വിട്ട് ഇടവത്തിൽ പ്രവേശിക്കും. ഇതിലൂടെ ഗജകേസരി യോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ.
Powerful Gajakesari Yoga: ചന്ദ്രനെ ഏറ്റവും വേഗത്തിൽ ചലിക്കുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.
Guru Chandra Yuti 2025: ജ്യോതിഷപ്രകാരം ഇന്ന് അതായത് ഏപ്രിൽ 20 ന് ചന്ദ്രൻ മകര രാശി വിട്ട് ഇടവത്തിൽ പ്രവേശിക്കും. ഇതിലൂടെ ഗജകേസരി യോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ.
Powerful Gajakesari Yoga: ചന്ദ്രനെ ഏറ്റവും വേഗത്തിൽ ചലിക്കുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ഏകദേശം രണ്ടര ദിവസം മാത്രമാണ് ചന്ദ്രൻ ഒരു രാശിയിൽ നിൽക്കുന്നത്.
അത്തരമൊരു സാഹചര്യത്തിൽ ഈ സമയം ചന്ദ്രൻ ഏതെങ്കിലും ഗ്രഹവുമായി ചേർന്ന് സ്പെഷ്യൽ യോഗങ്ങൾ സൃഷ്ടിക്കും. ചന്ദ്രൻ വ്യാഴവുമായി ചേർന്ന് ഗജകേശരി രാജയോഗം സൃഷ്ടിക്കുക്കും. ഈ രാജയോഗം ഇന്നാണ് രൂപപ്പെടാൻ പോകുന്നത്.
ഇതിലൂടെ ചില രാശികളിലുള്ളവർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികളെ അറിയാം...
ഏപ്രിൽ 20 ന് വൈകുന്നേരം 6:04 ന് ചന്ദ്രൻ മകര രാശിയിൽ പ്രവേശിക്കും. ഏപ്രിൽ 23 വരെ ഇവിടെ തുടരും. ഈ സമയം വ്യാഴം ഇടവ രാശിയിലാണ്. മകര രാശിയിൽ സ്ഥിതി ചെയ്യുന്ന ചന്ദ്രനിലേക്ക് വ്യാഴത്തിന്റെ ദൃഷ്ടി പതിപ്പിക്കുന്നതിലൂടെയാണ് ഈ രാജയോഗം രൂപപ്പെടുന്നത്.
ഇടവം (Taurus): ഈ രാശിക്കാർക്ക് ഗജകേസരി രാജയോഗം വളരെ ഭാഗ്യമായിരിക്കും. ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വലിയ വിജയം നേടാൻ കഴിയും. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഇവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും, അമ്മയുടെ പൂർണ പിന്തുണ ലഭിക്കും, ഇതോടൊപ്പം സന്തോഷം ഉണ്ടാകും, സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. തൊഴിൽ പുരോഗതിക്ക് തടസ്സമായി നിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹരിക്കും, ഇതോടൊപ്പം നിങ്ങൾക്ക് ധൈര്യം നിറയും, തീരുമാനമെടുക്കാനുള്ള കഴിവ് വർദ്ധിക്കും, പ്രണയ ജീവിതം നല്ലതായിരിക്കും. ബന്ധം കൂടുതൽ ദൃഢമാകും, മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് മുൻഗണന.
കന്നി (Virgo): ഈ രാശിക്കാർക്കും ഗജകേസരി രാജയോഗം ഫലം നൽകും. ഈ രാശിക്കാരുടെ ദീർഘകാല ജോലികൾ പൂർത്തീകരിക്കുന്നതിനൊപ്പം സമ്പത്തിലും ഐശ്വര്യത്തിലും വർദ്ധനവ് ഉണ്ടായേക്കാം. സന്താനങ്ങൾ മുഖേന നേരിട്ടിരുന്ന പ്രശ്നങ്ങൾക്ക് അറുതി വരാം. വളരെക്കാലമായി ഒരു പ്രോജക്റ്റിൽ കഠിനാധ്വാനം ചെയ്യുകയാണെങ്കിൽ അതിൽ വിജയം കൈവരിക്കും. വാഹനമോ വീടോ വസ്തുവോ വാങ്ങുക എന്ന സ്വപ്നം സഫലമായേക്കാം, ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മോചനം
മകരം (Capricorn): ഗജകേസരി രാജയോഗം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ലഗ്ന ഭവനത്തിലേക്കാൻ ചന്ദ്രൻ പ്രവേശിക്കുന്നത്. വ്യഴത്തിന്റെ ദൃഷ്ടി വീഴുന്നതോടെ ഈ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും. കുടുംബവുമായുള്ള ദീർഘകാല തർക്കങ്ങൾ അവസാനിക്കും. കുട്ടികളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിക്കാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, ജീവിതത്തിൽ നടക്കുന്ന പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം, നിങ്ങളുടെ മാതാപിതാക്കളിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ, ലക്ഷ്യം നേടുന്നതിൽ വിജയിക്കും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ നിങ്ങൾക്ക് ഒരു യാത്ര പോകാൻ യോഗം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)