Kitchen Tips: അയ്യോ! ഇതൊക്കെ ഫ്രീസറിലാണോ വെക്കുന്നേ? ഇപ്പോ തന്നെ മാറ്റിക്കോ..!

Kitchen Tips: എല്ലാ ഭക്ഷണങ്ങളും ഫ്രീസറിൽ സൂക്ഷിക്കാൻ കഴിയില്ല. 

കേടാവുന്ന ഭക്ഷണസാധനങ്ങൾ ഫ്രീസറിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ എല്ലാത്തരം ഭക്ഷണ സാധനങ്ങളും ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ല. കാരണം എന്താണെന്ന് നോക്കാം

1 /5

ഫ്രീസറിൽ നമ്മൾ അധികവും സൂക്ഷിക്കുന്നത് പാൽ ഉത്പന്നങ്ങളായിരിക്കും. എന്നാൽ ഇങ്ങനെ ചെയ്യാൻ പാടില്ല എന്നതാണ് വസ്തുത. കാരണം ഫ്രീസറിൽ വെച്ച പാല് പുറത്തെടുക്കുമ്പോൾ കേടാകാൻ സാധ്യതയുണ്ട്

2 /5

വറുത്ത ഭക്ഷണങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചാൽ ഉറപ്പായും സ്വാദ് നഷ്ടപ്പെടും. കൂടാതെ ആരോഗ്യത്തിനും അത് അത്ര നല്ലതല്ലാ.

3 /5

പാകം ചെയ്തതും അല്ലാത്തതുമായ നൂഡിൽസ് ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ല. കാരണം ഫ്രീസറിൽ നിന്നും പുറത്തെടുക്കുമ്പോൾ നൂഡിൽസിന്റെ കട്ടി മാറി മൃദുവായി പോകും. 

4 /5

ഫ്രീസറിൽ സൂക്ഷിച്ച വെള്ളരി കണ്ണിൽ വയ്ക്കാൻ മാത്രമേ സാധിക്കൂ. അവ കഴിക്കാൻ പാടില്ല

5 /5

ഡ്രൈ ഫ്രൂട്സുകൾ മാത്രം ഫ്രീസറിൽ സൂക്ഷിക്കാം. ഫ്രഷ് ഫ്രൂട്സുകൾ സൂക്ഷിച്ചാൽ അവ എളുപ്പത്തിൽ കേടാവുകയും രുചി വ്യത്യാസം ഉണ്ടാവുകയും ചെയ്യും

You May Like

Sponsored by Taboola