Kitchen Tips: ഗ്യാസ് സ്റ്റൗ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്
അടുക്കളയിൽ ഗ്യാസ് സ്റ്റൗ ഇല്ലാത്തതിനെക്കുറിച്ച് ചിന്തിക്കാനാവില്ല. വെള്ളം ചൂടാക്കുന്നത് മുതൽ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ വരെ ഗ്യാസ് അടുക്കളയിൽ അത്യാവശ്യമാണ്.
ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം
ഗ്യാസ് സ്റ്റൗവിന്റെ ബർണർ എപ്പോഴും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഉപയോഗശേഷം ബർണർ ഓഫ് ആക്കാൻ മറക്കരുത്.
അഴുക്ക് നിറഞ്ഞ സ്റ്റൗ കൂടുതൽ അപകടങ്ങളെ ക്ഷണിച്ചു വരുത്തും. ഭക്ഷണ സാധനങ്ങളും അഴുക്കും അടിഞ്ഞുകൂടി ബർണറുകളിൽ നിന്നും ശരിയായ രീതിയിൽ തീ വരാതിരിക്കുകയും ഗ്യാസ് ലീക്ക് ആവുകയും ചെയ്യുന്നു.
എളുപ്പത്തിൽ തീ പടരാൻ സാധ്യതയുള്ള വസ്തുക്കൾ ഒരിക്കലും ഗ്യാസ് സ്റ്റൗവിനടുത്ത് സൂക്ഷിക്കാൻ പാടില്ല. പ്ലാസ്റ്റിക് ബാഗ്, തടികൊണ്ടുള്ള വസ്തുക്കൾ, മരുന്ന് എന്നിവ എളുപ്പത്തിൽ തീ പടരുന്നവയാണ്.
ഗ്യാസ് സ്റ്റൗവിനെ മാത്രമല്ല. അതിനടുത്ത് നിൽക്കുമ്പോൾ നമ്മുടെ വസ്ത്രധാരണവും പ്രധാനമാണ്. അയഞ്ഞ വസ്ത്രങ്ങൾ ധരിച്ച് ഗ്യാസ് സ്റ്റൗവിന്റെ ഭാഗത്തേക്ക് പോകരുത്. ഇവ എളുപ്പത്തിൽ തീ പടരാൻ കാരണമാകും.