മിക്ക വീടുകളിലും സ്റ്റീൽ പാത്രങ്ങളാണ് അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാനും മറ്റും ഉപയോഗിക്കുന്നത്.
ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും കാലപ്പഴക്കം ചെല്ലുംതോറും പാത്രങ്ങളുടെ തിളക്കം നഷ്ടപ്പെടാറുണ്ട്. സ്റ്റീൽ പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം
ഉപയോഗിച്ച് കഴിഞ്ഞയുടനെ പാത്രം കഴുകണം. ചെറുചൂടുവെള്ളം അല്ലെങ്കിൽ സോപ്പ് വെള്ളം ഉപയോഗിച്ച് കഴുകാം.
പാത്രങ്ങൾ തിളക്കമുള്ളതാകാൻ വിനാഗിരി ഉപയോഗിച്ച് കഴുകിയാൽ മതി. കുറച്ച് വെള്ളത്തിൽ വിനാഗിരി ചേർത്ത് സ്റ്റീൽ പാത്രങ്ങൾ കഴുകാം
കഴുകിയ പാത്രങ്ങൾ തുടക്കാൻ മൃദുലമായ തുണി ഉപയോഗിക്കാം.
അമിതമായി രാസവസ്തുക്കൾ ചേർന്ന ക്ലീനറുകൾ സ്റ്റീൽ പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കരുത്. ഇത് നിങ്ങളുടെ പാത്രത്തിന് പോറലുണ്ടാക്കാനും മിനുസം കളയാനും സാധ്യതയുണ്ട്.
പാത്രങ്ങൾ കഴുകിയതിന് ശേഷം വെള്ളമില്ലാത്ത ഉണങ്ങിയ സ്ഥലത്തായിരിക്കണം പാത്രങ്ങൾ സൂക്ഷിക്കേണ്ടത്. പാത്രത്തിൽ ഈർപ്പമുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം.