Kitchen Tips: നോൺ സ്റ്റിക് പാൻ എത്രകാലം ഉപയോഗിക്കാം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ..!

Kitchen Tips: അടുക്കളയിലെ പാത്രങ്ങളുടെ ഒരു ഭാഗം കൈയ്യടക്കിയിരിക്കുന്നത് നോൺ സ്റ്റിക്ക് പാത്രങ്ങളാകും

 എളുപ്പത്തിൽ പാചകം ചെയ്യാനും വൃത്തിയാക്കാനും സാധിക്കുമെന്നതാണ് നോൺ സ്റ്റിക് പാനിന്റെ ഗുണം. 4 വർഷം വരെയാണ് നോൺ സ്റ്റിക് പാനുകൾക്ക് ഉറപ്പ് നൽകുന്നത്. ഇവ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കാൾ പ്രധാനം എങ്ങനെ വൃത്തിയാക്കാം എന്നതാണ്. നോൺ സ്റ്റിക്ക് പാൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം

1 /5

 മീഡിയം ചൂടിലായിരിക്കണം നോൺ സ്റ്റിക് പാൻ ഉപയോഗിച്ച് പാചകം ചെയ്യേണ്ടത്. അമിതമായി ചൂട് അടിച്ചാൽ പാനിലെ കോട്ടിങിൽ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. 

2 /5

നോൺ സ്റ്റിക് പാൻ ആണെങ്കിലും ഉപയോഗം കുറച്ച് സ്മൂത്ത് ആക്കാൻ പാചകം ചെയ്യുന്നതിന് മുമ്പ് എണ്ണ ഉപയോഗിക്കാവുന്നതാണ്. 

3 /5

നോൺ സ്റ്റിക് പാനിൽ കുക്കിംഗ് സ്പ്രേ ഉപയോഗിച്ചാൽ അത് പാനിൽ ഒട്ടിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്. ഇത് വൃത്തിയാക്കുന്നത് ബുദ്ധിമുട്ടാകും. അതിനാൽ തന്നെ കുക്കിംഗ് സ്പ്രേ ഒഴിവാക്കാം.

4 /5

നിങ്ങളുടെ നോൺ സ്റ്റിക് പാൻ ഉപയോഗിക്കുമ്പോൾ തടി, പ്ലാസ്റ്റിക് അല്ലെങ്കിൽ സിലിക്കോൺ കൊണ്ടുള്ള വസ്തുക്കൾ പാചകത്തിന്  ഉപയോഗിക്കാം

5 /5

ചെറുചൂട് വെള്ളവും ഡിഷ് വാഷും സ്‌പോഞ്ചും ഉപയോഗിച്ച് മാത്രം പാൻ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. പാനിൽ എന്തെങ്കിലും തരത്തിലുള്ള കരിയോ കറയോ കണ്ടാൽ ബേക്കിംഗ് സോഡ ഉപയോഗിച്ചും വൃത്തിയാക്കാവുന്നതാണ്. 

You May Like

Sponsored by Taboola