Kitchen Vastu Tips: വീട്ടിൽ ദാരിദ്ര്യവും രോ​ഗങ്ങളും പതിവാണോ? അടുക്കളയിൽ നിന്ന് ഈ സാധനങ്ങൾ ഉടൻ നീക്കം ചെയ്യൂ!

Published: May 03, 2025, 04:55 PM IST|Updated: May 03, 2025, 04:55 PM IST

അടുക്കള വീട്ടിലെ പ്രധാനപ്പെട്ട ഭാഗമാണ്. അടുക്കളയിലെ വാസ്തു പ്രശ്നങ്ങൾ ഒരു വീടിനെ മുഴുവൻ ബാധിക്കും.

1/8

ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. ഒരു കുടുംബത്തിലെ അംഗങ്ങൾക്കുള്ള ഭക്ഷണം പാകം ചെയ്യുന്ന സ്ഥലമായതിനാൽ അടുക്കള വലിയ പ്രാധാന്യം അർഹിക്കുന്ന സ്ഥലമാണ്. അടുക്കളയിൽ വാസ്തു പ്രശ്നം ഉണ്ടെങ്കിൽ അത് കുടുംബത്തെ മുഴുവൻ ദോഷകരമായി ബാധിക്കും.

2/8

ചൂല്, മോപ്പ്, വേസ്റ്റ് ബിൻ എന്നിവ അടുക്കളയിൽ സൂക്ഷിക്കരുത്. ഉപയോഗിച്ചതിന് ശേഷം ഇവ അടുക്കളയ്ക്ക് പുറത്ത് സൂക്ഷിക്കുക. ചൂല്, മോപ്പ് എന്നിവ ഉപയോഗിച്ചതിന് ശേഷം കൈകൾ ശുചിയാക്കണം. ഇതിന് ശേഷം മറ്റ് ജോലികൾ ചെയ്യുക. ഇല്ലെങ്കിൽ ഇത് രോഗങ്ങൾ, ദാരിദ്ര്യം എന്നിവയ്ക്ക് കാരണമാകും.

3/8

ചെരുപ്പ്, ഷൂസ് മുതലായവ അടുക്കളയിൽ സൂക്ഷിക്കരുത്. ഇത് വീട്ടിൽ ദാരിദ്ര്യത്തിന് കാരണമാകും. ലക്ഷ്മീദേവിയുടെ കോപം ക്ഷണിച്ച് വരുത്തുന്നതിലൂടെ വീട്ടിൽ എപ്പോഴും സാമ്പത്തിക പ്രതിസന്ധിയുണ്ടാകും.

4/8

പൊട്ടിയ പാത്രങ്ങൾ അടുക്കളയിൽ സൂക്ഷിക്കരുത്. പൊട്ടിയ പാത്രങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് ദോഷമാണ്. ഇത് വീട്ടിൽ ദാരിദ്ര്യം ഉണ്ടാകുന്നതിന് കാരണമാകുന്നു.

5/8

ഭക്ഷണം തയ്യാറാക്കുന്നതിന് ആവശ്യമായ മാവ് കുഴച്ച് രാത്രിയിൽ സൂക്ഷിക്കരുത്. ഇവ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കരുത്. ഇത് രാഹു, ശനി ദോഷങ്ങൾക്ക് കാരണമാകും.

6/8

അടുക്കളയിൽ കണ്ണാടി സ്ഥാപിക്കുന്നത് ഒഴിവാക്കണം. ഇത് തെറ്റായ രീതിയിൽ വയ്ക്കുന്നത് കുടുംബത്തിൽ ദോഷങ്ങൾക്ക് കാരണമാകും. വീട്ടിൽ ദാരിദ്ര്യമുണ്ടാകും. സമാധാനവും സന്തോഷവും ഇല്ലാതാക്കും.

7/8

വൃത്തിഹീനമായ പാത്രങ്ങൾ അടുക്കളയിൽ വയ്ക്കരുത്. കഴുകാത്ത പാത്രങ്ങൾ രാത്രിയിൽ അടുക്കളയിൽ വയ്ക്കുന്നത് ലക്ഷ്മീദേവിയുടെ കോപത്തിന് കാരണമാകും. ഇത്തരം കുടുംബങ്ങളിൽ എപ്പോഴും സാമ്പത്തിക പ്രതിസന്ധിയുണ്ടാകും.

8/8

മരുന്നുകൾ അടുക്കളയിൽ സൂക്ഷിക്കരുത്. ഇത് ഡൈനിങ് റൂമിലോ ഡൈനിങ് ടേബിളിലോ സൂക്ഷിക്കുന്നതും ദോഷമാണ്. ഇത് കുടുംബത്തിലുള്ളവരുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)