Shani In Pisces: നാൽപ്പത് ദിവസത്തോളമാണ് ശനി അസ്തമയത്തിൽ തുടരുക. ശനിയുടെ അസ്തമയം മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും.
ജ്യോതിഷപ്രകാരം, ഓരോ ഗ്രഹങ്ങളുടെയും മാറ്റങ്ങൾ പലവിധത്തിലാണ് 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നത്. മീനം രാശിയിൽ ശനിയുടെ അസ്തമയം ചില രാശിക്കാർക്ക് ഗുണാനുഭവങ്ങൾ നൽകും.
മാർച്ച് 13ന് വെള്ളിയാഴ്ച രാത്രി 7.13ന് ആണ് ശനി അസ്തമനാവസ്ഥയിലേക്ക് മാറുന്നത്. 40 ദിവസത്തോളം സമയം ഏപ്രിൽ 22 വരെ അസ്തമനത്തിൽ തുടരും. ഇത് ഏതെല്ലാം രാശിക്കാർക്കാണ് ഗുണകരമാകുന്നതെന്ന് അറിയാം.
മേടം രാശിക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും. പലകാര്യങ്ങളിലും ശുഭകരമായ മാറ്റങ്ങളുണ്ടാകും. സാമ്പത്തികമായി വളർച്ചയുണ്ടാകും. ജോലിയിൽ പുരോഗതിയുണ്ടാകും. ജീവിതത്തിൽ സന്തോഷവും ഉയർച്ചയുമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ പങ്കാളിയുടെ പൂർണപിന്തുണയുണ്ടാകും. ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും.
വൃശ്ചികം രാശിക്കാർക്ക് കർമ്മരംഗത്ത് പലവിധത്തിലുള്ള നേട്ടങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. തൊഴിൽ രംഗത്ത് നേട്ടങ്ങളും ഉയർച്ചയുമുണ്ടാകും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താനാകും. ജീവിതത്തിൽ സന്തോഷമുണ്ടാകും.
മീനം രാശിക്കാർക്ക് ആത്മവിശ്വാസം വർധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ജീവിതത്തിൽ സന്തോഷം തേടിയെത്തും. തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങളുണ്ടാകും. ബിസിനസിൽ അനുകൂല മാറ്റങ്ങളുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)