Kumbham Monthly Horoscope: കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന കുംഭമാസം; ഈ നാളുകാര്‍ കരുതിയിരിക്കുക..!

Kumbham Monthly Horoscope: കുംഭമാസം ചില നക്ഷത്രക്കാരെ വളരെ മോശമായി ബാധിക്കും

 

ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 14 വരെയാണ് കുംഭമാസം .കൂടുതല്‍ ദോഷങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം

 

1 /6

മകയിരം: ഗുണവും ദോഷവും ഒത്തുചേർന്നതാണ് ജീവിതമെങ്കിലും ദോഷഫലങ്ങള്‍ അല്പം കൂടും. കലാകായിക രംഗത്തിന് പ്രതികൂലമായ കാലമാണ്. ജോലിയിൽ സ്ഥിരനിയമനത്തിന് തടസ്സമുണ്ടാകും. ദാമ്പത്യ ജീവിതത്തിലും പല പ്രശ്‌നങ്ങളും അനുഭവിക്കേണ്ടി വരും. എങ്കിലും പൊതുവേ അല്‍പം ശ്രദ്ധിച്ചാല്‍ പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയും.  

2 /6

തിരുവാതിര: അല്പം ശ്രദ്ധയോടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണം. കണ്ടകശനി നിലനില്‍ക്കുന്നതിനാല്‍ പല കാര്യത്തിനും വളരെയധികം അത്യധ്വാനം വേണ്ടി വരും. മേലുദ്യാഗസ്ഥനോട് കലഹിക്കാനിടയാകും. ഇത് പ്രശ്‌നങ്ങളിലേക്ക് കടക്കാൻ സാധ്യതയുണ്ട്. ജോലിയെ വരെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്ന അവസ്ഥയാണ് വരുന്നത്. വിദ്യാര്‍ത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ ശ്രദ്ധ വർദ്ധിപ്പിക്കണം.   

3 /6

പൂയ്യം: പല തരത്തിലുള്ള തടസ്സങ്ങൾ നേരിടേണ്ടി വരും. ജോലിയിലും ധാരാളം പ്രതിസന്ധികളുണ്ടാകും. ആഗ്രഹിച്ച പല കാര്യവും നടക്കാതെയാകും. പണം നഷ്ടമാകാൻ സാധ്യതയുള്ളതിനാൽ പണം കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതില്‍ പ്രതിസന്ധികള്‍ നേരിടാം. കഠിനാധ്വാനത്തിന്റെ ഫലം തേടിയെത്തില്ല.  

4 /6

ആയില്യം: ജോലിയിൽ പല പ്രശ്നങ്ങളും നേരിടേണ്ടി വരും. പ്രണയജീവിതത്തിൽ പല പ്രശ്നങ്ങളുമുണ്ടാകും. കരാറുകള്‍ പലതും പലപ്പോഴും വേണ്ട പോലെ മാറ്റങ്ങള്‍ കൊണ്ട് വരണമെന്നില്ല. പല കാര്യത്തിലും നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ കഷ്ടപ്പെട്ടാല്‍ മാത്രമേ അത് നേടിയെടുക്കാനാകൂ.  

5 /6

ചോതി: ഔദ്യോഗികമായി പല കാര്യങ്ങളിലും പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ കൂടുതല്‍ മാറ്റം കൊണ്ട് വരാനിടയാകും. ജീവിതത്തില്‍ പല പ്രതിസന്ധികളിൾക്കും ഇടയാകും. തീര്‍ത്ഥയാത്ര നടത്തുന്നത് മാനസികസുഖത്തിന് ഇടയാകും. പ്രണയ കാര്യങ്ങളില്‍ പലപ്പോഴും പലവിധ തടസ്സങ്ങള്‍ നേരിടാൻ സാധ്യതയുണ്ട്.  

6 /6

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola