Neecha Bhanga Lakshmi Narayan Rajayoga: ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ മീനരാശിയിലെത്തി ശുക്രനുമായി ചേർന്ന് നീചഭംഗ രാജയോഗവും ലക്ഷ്മീ നാരായണ യോഗവും സൃഷ്ടിച്ചിരിക്കുകയാണ്.
Neecha Bhanga Lakshmi Narayan Rajayoga: ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ മീനരാശിയിലെത്തി ശുക്രനുമായി ചേർന്ന് നീചഭംഗ രാജയോഗവും ലക്ഷ്മീ നാരായണ യോഗവും സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Double Rajayoga 2025: ബുദ്ധി, സംസാരം, ബിസിനസ് ആശയവിനിമയ ശക്തി, ഷെയർ മാർക്കറ്റ്, ഐടി മേഖല, മാനേജ്മെൻ്റ് എന്നിവയുടെ കാരകനായ യുവരാജാവ് എന്നറിയപ്പെടുന്ന ബുധൻ ഫെബ്രുവരി 27 ന് രാശി മാറി വ്യാഴത്തിൻ്റെ രാശിയായ മീനത്തിലേക്ക് പ്രവേശിച്ചു. മെയ് 7 വരെ ഇവിടെ തുടരും.
ബുധൻ്റെ ഉച്ച രാശിയാണ് മീന രാശി. അതുകൊണ്ടുതന്നെ ബുധൻ്റെ പ്രഭാവം കുറയും. ഈ രാശിയിൽ ശുക്രൻ നേരത്തെ ഉള്ളതിനാൽ നീച ഭംഗ രാജയോഗം സൃഷ്ടിച്ചു.
ജ്യോതിഷ പ്രകാരം ഒരു രാശിയിൽ ഒരു ഗ്രഹം ക്ഷയിക്കുകയും ആ രാശിയിൽ തന്നെ മറ്റൊരു ഉന്നത ഗ്രഹവുമായി കൂടിച്ചേരുകയും ചെയ്യുമ്പോൾ നേട്ടങ്ങൾ ഉണ്ടാകും. ഇതുകൂടാതെ ബുധ- ശുക്ര സംഗമത്താൽ ലക്ഷ്മീ നാരായണ യോഗവും സൃഷ്ടിച്ചു.
ഇതിലൂടെ 12 രാശിക്കാരുടെ ജീവിതത്തിലും ബാധിക്കും. എങ്കിലും ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം തെളിയും. മീന രാശിയിൽ ബുധൻ്റെ ഇരട്ട രാജയോഗം ഏതൊക്കെ രാശിക്കാരുടെ ഭാഗ്യ നേട്ടങ്ങൾ തെളിയും എന്നറിയാം...
മകരം (Capricorn): ഈ രാശിയിൽ ബുധനും ശുക്രനും മൂന്നാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ രാശിയുടെ ഒമ്പത്, ആറ് ഭാവങ്ങളുടെ അധിപൻ ബുധനും പത്ത്, അഞ്ച് ഭാവങ്ങളുടെ അധിപൻ ശുക്രനുമാണ്. ഇത്തരമൊരു സാഹചര്യത്തിൽ മൂന്നാം ഭാവത്തിൽ ലക്ഷ്മീ നാരായണ യോഗവും നീചഭംഗ രാജയോഗവും രൂപപ്പെടുന്നത്. ഇതിലൂടെ ഇവർക്ക് ഈ രാശിക്കാരുടെ ജീവിതത്തിൽ അനുകൂലമായ സ്വാധീനം ചെലുത്തും. നിങ്ങളുടെ സംസാര വൈദഗ്ദ്ധ്യം കൊണ്ട് നിങ്ങൾക്ക് പല മേഖലകളിലും വലിയ വിജയം നേടാൻ കഴിയും
കുംഭം (Aquarius): ഈ രാശിയിൽ ആറാം ഭാവത്തിൻ്റെയും അഞ്ചാം ഭാവത്തിൻ്റെയും അധിപനായ ബുധൻ സമ്പത്തിൻ്റെ ഗൃഹത്തിലാണ് സംക്രമിക്കുന്നത്. ബുധന്റെ സംക്രമത്തിലൂടെ സൃഷ്ടിക്കുന്ന ഡബിൾ രാജയോഗം ഇനി ഇവർക്ക് സാമ്പത്തിക നേട്ടം, ധനലാഭം, നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും, പൂർവ്വിക സ്വത്തിൻ്റെ ആനുകൂല്യം കിട്ടും, കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കം അവസാനിക്കും.
മീനം (Pisces): ഈ രാശിയിൽ ബുധൻ ലഗ്ന ഭാവത്തിൽ സഞ്ചരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ബുധനും ശുക്രനും കൂടിച്ചേരുന്നത് ലക്ഷ്മീ നാരായണ രാജയോഗവും നീചഭംഗ രാജയോഗവും സൃഷ്ടിച്ചു. ഇതിലൂടെ ഇവരുടെ വ്യക്തിത്വത്തിൽ വലിയ ഉണ്ടാകും, സമ്മർദ്ദ കുറയും, ബുദ്ധിശക്തി, ചിന്താശേഷി, യുക്തിചിന്ത, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ മികച്ചതാകും, ആഗ്രഹങ്ങൾ സഫലമായേക്കാം. അവിവാഹിതർക്ക് വിവാഹാലോചന വന്നേക്കാം. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)