Kerala Gold Price Today 16 October 2025: സംസ്ഥാനത്ത് ഇന്ന് ചരിത്രത്തിലെ തന്നെ റെക്കോർഡ് നിരക്കിലാണ് സ്വർണ്ണം
ഓരോ ദിവസവും റെക്കോർഡ് വിലയിലേക്കാണ് സ്വർണത്തിന്റെ ബമ്പർ കുതിപ്പ്
ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 94,520 രൂപയാണ്. ഇന്നലത്തെ കുതിപ്പിൽ തന്നെ തുടരുകയാണ് സ്വർണ്ണവില.
ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് വീണ്ടും 400 രൂപ വർദ്ധിച്ചിരുന്നു. ഇതോടെ ഒരു പവന് 94,520 രൂപയും ഒരു ഗ്രാമിന് 11,815 രൂപയുമാണ്.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലും സർവ്വകാല റെക്കോർഡിലുമാണ് സ്വർണവ്യാപാരം നടക്കുന്നത്
ഇന്ന് ഒരു പവൻ വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്ടി ഒക്കെയായി എന്തായാലും ഒരു ലക്ഷത്തിന് മുകളിൽ കൊടുക്കേണ്ടി വരും
കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 94,520 രൂപയിലാണ് വ്യാപാരം