Gold Rate in Kerala Today: സ്വർണ്ണവില രാവിലെ മുകളിലോട്ട് ഉച്ചയ്ക്ക് താഴേക്ക്; പവന് 1,600 രൂപയുടെ ഇടിവ്

Written ByVishnupriya S
Published: Oct 21, 2025, 03:39 PM IST|Updated: Oct 21, 2025, 03:39 PM IST

Gold Rate in Kerala Today 21 October 2025; കൂടിയതുപോലെ തന്നെ താഴേക്കിറങ്ങി സ്വർണ്ണവില

 

സ്വർണ്ണം പവന് ഇന്ന് രാവിലെ ഒറ്റയടിക്ക് വർദ്ധിച്ചത് 1,520 രൂപയാണ്. ഉച്ചയോടെ ഇത് 1,600 രൂപ കുറഞ്ഞിരിക്കുകയാണ്

 

1/5

1,600 രൂപയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു പവന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 95,760 രൂപയായി താഴ്ന്നു. ഗ്രാമിന് 200 രൂപ കുറഞ്ഞ് 11,970 രൂപയിലെത്തി.

 

2/5

രണ്ട് ദിവസത്തെ ഇടിവ് കണ്ട് ആശ്വസിച്ചവർക്ക് ഇടിത്തീയായാണ് രാവിലെ സ്വർണ്ണനിരക്ക് ഉയർന്നത്. എന്നാൽ കൂടിയതുപോലെ തന്നെ താഴേക്കിറങ്ങിയിരിക്കുകയാണ് സ്വർണ്ണവില. 

 

3/5

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലും സർവ്വകാല റെക്കോർഡിലുമായിരുന്നു ഇന്ന് രാവിലത്തെ സ്വർണവ്യാപാരം. രാവിലെ ഒരു പവന് 97,360 രൂപയും ഒരു ഗ്രാമിന് 12,170 രൂപയുമായിരുന്നു.

 

4/5

എന്നാലും, ഒരു പവൻ വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്ടി ഒക്കെയായി എന്തായാലും ഒരു ലക്ഷത്തിന് മുകളിൽ കൊടുക്കേണ്ടി വരും  

 

5/5

കേരളത്തിലെ പ്രധാന ന​ഗരങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 95,760 രൂപയിലാണ് വ്യാപാരം  

 

Trending

  • News
  • Photos
  • Videos