ഡിസംബർ 7 ലെ പ്രണയ രാശിഫലം
മേടം: ഇന്നത്തെ ദിവസം നിങ്ങളുടെ സ്‌നേഹം നന്നായി പ്രകടിപ്പിക്കാനും പരസ്പരം മനസ്സിലാക്കാനും നിങ്ങൾക്ക് അവസരം ലഭിക്കും. നിങ്ങളുടെ ഈഗോ മാറ്റിനിർത്തി മുന്നോട്ടുപോകാൻ നിങ്ങൾ ശ്രമിക്കും. ഇന്ന് ആരെങ്കിലും നിങ്ങളോട് പ്രണയാഭ്യർത്ഥന നടത്തിയേക്കാം. നിങ്ങൾ ഇതിൽ ഒരു തീരുമാനം പറയാൻ ആശയക്കുഴപ്പം നേരിടും.
ഇടവം: നിങ്ങളുടെ പങ്കാളിയെ പിന്തുണയ്ക്കുക. നിങ്ങളുടെ ബന്ധം ശക്തമാക്കുന്നതിന് നിങ്ങൾ പങ്കാളിയുമായി ചേർന്ന് പ്രവർത്തിക്കണം. നിങ്ങളുടെ പങ്കാളിയുമായുള്ള വികാരങ്ങൾ നിങ്ങൾ മനസ്സിലാക്കുകയും അവരോട് തുറന്ന് സംസാരിക്കുകയും വേണം. നിങ്ങളുടെ സ്‌നേഹം അവർക്ക് അനുഭവപ്പെടുന്ന തരത്തിൽ നിങ്ങൾ അവരോടൊപ്പം സമയം ചെലവഴിക്കുക.
മിഥുനം: നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാൻ നിങ്ങൾ അവരുമായി വികാരങ്ങൾ പങ്കിടണം. ദാമ്പത്യ ജീവിതത്തിൽ നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ നേരിട്ടേക്കാം. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കുകയും അവരെ സുരക്ഷിതമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക.
കർക്കിടകം: ബന്ധത്തിൽ മാറ്റം ഉണ്ടാകും. പങ്കാളിയുടെ സ്വഭാവത്തിൽ വിത്യാസങ്ങൾ ഉണ്ടാകും. അവിവാഹിതരെ സംബന്ധിച്ച് ഇന്ന് നല്ല വിവാഹാലോചനകൾ വരാനുള്ള സാധ്യതയുണ്ട്.
ചിങ്ങം: പ്രണയ ബന്ധത്തിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പറഞ്ഞുതീർക്കും. പങ്കാളിയുമായി മനസ്സ് തുറന്ന് സംസാരിക്കുന്നത് നിങ്ങളുടെ ഇടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.
കന്നി: വിവാഹ ജീവിത്തിൽ കലഹം വർധിക്കും. ജീവിത്തതിൽ കൂടുതൽ പ്രതിസന്ധി ഉണ്ടാകും. പ്രണയിക്കുന്നവരിൽ നിന്നും വഞ്ചന നേരിടും. ജീവിതത്തിൽ ഇപ്പോൾ സന്തോഷം ഇല്ലെങ്കിലും ജീവിതത്തിൽ വിജയം കൈവരിക്കും.
തുലാം: ഇന്നത്തെ ദിവസം സ്‌നേഹത്തിന്റെ കാര്യത്തിൽ വളരെ നല്ലതായിരിക്കും. നിങ്ങൾക്ക് പങ്കാളിയുമായി പദ്ധതികൾ ആസൂത്രണം ചെയ്യാനാകും. ഇന്ന് വിവാഹവുമായി ബന്ധപ്പെട്ട ഒരു പ്രധാന തീരുമാനം എടുക്കാനാകും. അടുത്തിടെ വിവാഹിതരായവർക്ക് നിങ്ങളുടെ പങ്കാളിയോടൊപ്പം ഒരു യാത്ര പോകാൻ പദ്ധതിയിടാം.
വൃശ്ചികം: ബന്ധം കൂടുതൽ ശക്തമാകും. ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തിന് വളരെ പ്രത്യേകത നിറഞ്ഞതായിരിക്കും. നിങ്ങളുടെ കുടുംബാംഗങ്ങൾ നിങ്ങളുടെ പ്രണയത്തെ അംഗീകരിക്കും. നിങ്ങൾ രണ്ടുപേർക്കും ബന്ധത്തെ കൂടുതൽ അറിയാനുള്ള അവസരം ലഭിക്കും.
ധനു: ബന്ധത്തിൽ പരസ്പര ധാരണയും വിശ്വാസവും നിങ്ങൾക്ക് അനുഭവപ്പെടും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. നിങ്ങളുടെ സ്‌നേഹത്തിന് പകരമായി നിങ്ങൾക്ക് സ്‌നേഹം ലഭിക്കും. നിങ്ങൾക്കിടയിലെ പുതിയ സൗഹൃദം നിങ്ങൾക്ക് സന്തോഷം നൽകും.
മകരം: ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷേ, അവ പരിഹരിക്കാൻ നിങ്ങളുടെ പങ്കാളിയുമായി വിട്ടുവീഴ്ച ചെയ്യാൻ ശ്രമിക്കണം.
കുംഭം: നിങ്ങളുടെ പങ്കാളിയുടെ കാഴ്ചപ്പാടുമായി ഒത്തുപോകാൻ സാധിക്കുന്നില്ലെങ്കിൽ ബന്ധത്തിൽ നിന്നും പിൻവാങ്ങുക. പങ്കാളിക്ക് മനസ്സ് തുറക്കാൻ അവസരം നൽകുക. പ്രണയ ജീവിതത്തിൽ ദോഷം കാണുന്നു.