Weekly Love Horoscope: ഈ ആഴ്ചയില്‍ നിങ്ങളുടെ പ്രണയ ജീവിതം എങ്ങനെ? അറിയാം പ്രണയ രാശിഫലം

Weekly Love Horoscope: പ്രണയ ജീവിതം കൂടുതൽ സന്തോഷഭരിതമാക്കുവാൻ ഏറ്റവും വേണ്ടത് പരസ്പര വിശ്വാസവും സ്നേഹവും പരിഗണനയും ആണ്.

1 /13

ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ പോലും പ്രണയത്തില്‍ വിശ്വസിക്കുന്നുണ്ടാവും. പലരുടേയും ജീവന്‍ എടുക്കുന്നതും ജീവന്‍ നിലനിര്‍ത്തുന്നതും പ്രണയം ആണെന്ന് പറഞ്ഞാല്‍ തെറ്റ് പറയാന്‍ പറ്റുമോ? ഈ ആഴ്ച നിങ്ങളുടെ പ്രണയ രാശിഫലം എങ്ങനെയെന്ന് നോക്കാം...

2 /13

മേടം (Aries): ശാന്തമായ ഒരു പ്രണയ വാരം ആയിരിക്കും മേടം രാശിക്കാര്‍ക്ക് മുന്നിലുള്ളത്. ഇത് നിങ്ങളുടെ ഹൃദയത്തെ കൂടുതല്‍ നിര്‍മലമാക്കും. ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ പ്രണയ തീവ്രമായി അനുഭവപ്പെടും.  

3 /13

ഇടവം (Taurus): പരസ്പരം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു പ്രണയത്തിനാണ് നിലനില്‍പുള്ളു എന്ന് മനസ്സിലാക്കുക. പങ്കാളിയുടെ ജീവിതഭാരം മുഴുവന്‍ ചുമക്കുക എന്നത് അല്ലാതെ, അവര്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ ഒരു ഇടം സമ്മാനിക്കണം. 

4 /13

മിഥുനം (Gemini): പ്രണയിനിയെ/ പങ്കാളിയെ അമിതമായി ഇംപ്രസ് ചെയ്യാന്‍ ശ്രമിക്കാതിരിക്കുക എന്നതാണ് ഈ ആഴ്ചയില്‍ മിഥുനം രാശിക്കാര്‍ ശ്രദ്ധിക്കേണ്ടത്. നിങ്ങള്‍, നിങ്ങളായി മാത്രം ഇടപെടാന്‍ ശ്രദ്ധിക്കുക. അങ്ങനെ ആയാല്‍ ആ ബന്ധം കൂടുതല്‍ ദൃഢമാകും.

5 /13

കര്‍ക്കിടകം (Cancer): ക്ഷമാശീലം ആയിരിക്കും ഈ ആഴ്ച നിങ്ങളുടെ ജീവിതത്തേയും പ്രണയത്തേയും എല്ലാം നിര്‍ണയിക്കുക. എളിമയോടുകൂടി ഇടപെടുക. ഈ രണ്ട് ഗുണങ്ങളും നിങ്ങളുടെ പ്രണയ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കും എന്ന് ഉറപ്പാണ്.  

6 /13

ചിങ്ങം (Leo): വലിയ മാറ്റങ്ങള്‍ക്കായിരിക്കും ചിങ്ങരാശിക്കാര്‍ ഈ ആഴ്ച സാക്ഷ്യം വഹിക്കുക. നിങ്ങള്‍ സ്വയം തിരിച്ചറിയപ്പെടും എന്നതാണ് അത്. നിങ്ങളുടെ ഹൃദയവിശാലത ആളുകള്‍ തിരിച്ചറിയുന്നുണ്ടോ എന്നതായിരിക്കും പ്രധാനം. പ്രണയത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും.

7 /13

കന്നി (Virgo): വാക്കുകള്‍ കൊണ്ടുമാത്രം ബന്ധങ്ങള്‍ നിലനിര്‍ത്താം എന്ന് കരുതാതിരിക്കുക. വാക്കുകള്‍ക്കപ്പുറം നിങ്ങളുടെ നോട്ടവും എന്തിന് നിശബ്ദത പോലും പ്രധാനപ്പെട്ടതായിരിക്കും. പറയാത്ത വാക്കുകള്‍ ആയിരിക്കും ചിലപ്പോള്‍ നിങ്ങളുടെ പ്രണയ ജീവിതം സഫലമാക്കുക.

8 /13

തുലാം (Libra): ഏറ്റവും ഹൃദ്യമായ ഒരു ആഴ്ചയായിരിക്കും തുലാം രാശിക്കാരുടെ മുന്നിലുള്ളത്. നിങ്ങളിലേക്ക് സ്‌നേഹം ഒഴുകിയെത്തും. പരസ്പര വിശ്വാസവും സമര്‍പ്പണവും നിങ്ങളുടെ പ്രണയത്തെ മനോഹരമാക്കും എന്ന് ഉറപ്പാണ്.

9 /13

വൃശ്ചികം (Scorpio): അപ്രതീക്ഷിതമായ ചിലതായിരിക്കും ഈ ആഴ്ച നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക. നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഒരാള്‍ നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയേക്കാം. അത് വിചിത്രമായ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ടുപോലും ആകാം. എന്നാല്‍ നിങ്ങളുടെ പ്രണയ ജീവിതത്തില്‍ അത് നിര്‍ണായകമാകും.

10 /13

ധനു (Sagittarius): നിങ്ങളുടെ പ്രണയ ജീവിതം കൂടുതല്‍ സാന്ദ്രമാകുന്ന ആഴ്ചയാണ് ഇത്. നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങളുടെ പ്രണയിനി/പങ്കാളി ആഗ്രഹിക്കും. അത് നിങ്ങളുടെ പ്രണയ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കുകയും ചെയ്യും.  

11 /13

മകരം (Capricorn): ചില ചെറിയ കാര്യങ്ങള്‍ പോലും പ്രധാനപ്പെട്ടതാണെന്ന തിരിച്ചറിവാണ് ഈ ആഴ്ചയില്‍ നിങ്ങള്‍ക്ക് ഉണ്ടാകാന്‍ പോകുന്നത്. ചെറിയ മാറ്റങ്ങള്‍ ജീവിതത്തെ മാറ്റിമറിയ്ക്കുന്നത് കണ്ടുനില്‍ക്കേണ്ടി വരും. പ്രായോഗികമായി കാര്യങ്ങള്‍ മനസ്സിലാക്കുമ്പോഴും അതിന്റെ വൈകാരിക വശങ്ങള്‍ കൂടി പരിഗണിച്ച് വേണം പ്രതികരിക്കാന്‍.

12 /13

കുംഭം (Aquarius): പ്രണയ സാഫല്യത്തിന്റെ ആഴ്ചയായിരിക്കും നിങ്ങള്‍ക്ക്. മുന്‍ജന്മങ്ങളില്‍ എപ്പോഴോ കൈവിട്ടുപോയി എന്ന് കരുതുന്ന തരത്തിലുള്ള പ്രണയ ബന്ധത്തിലായിരിക്കും നിങ്ങള്‍ എത്തപ്പെടുക. നിങ്ങളുടെ ജീവിതം കൂടുതല്‍ മനോഹരമായി അനുഭവപ്പെടും.

13 /13

മീനം  (Pisces):  വൈകാരികമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും അതിനെ എളുപ്പത്തില്‍ മറികടക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാതെ, അവയ്ക്ക് പരിഹാരം കാണുന്നതുവഴി, നിങ്ങള്‍ക്ക് വലിയ ശാന്തതയും സ്വസ്ഥതയും കൈവരും. 

You May Like

Sponsored by Taboola