Love Horoscope: ഈ ആഴ്ചയിൽ നിങ്ങളുടെ പ്രണയ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കും, എന്തൊക്കെ ശ്രദ്ധിക്കണം, എന്തൊക്കെ ചെയ്യരുത് എന്നതിന്റെ ജ്യോതിഷ പ്രവചനങ്ങളാണ് ഇവിടെ പറയുന്നത്.
1/12മേടം(Aries): ശാരീരികമായ ആകർഷണം മാത്രമല്ല പ്രണത്തിന്റെ അടിസ്ഥാനം. പരസ്പരം മനസ്സിലാക്കിക്കൊണ്ടാണ് പ്രണയ ബന്ധങ്ങൾ കെട്ടിപ്പടുക്കേണ്ടണ്ടത്. ഇത് മനസ്സിലാക്കാൻ പറ്റാത്ത ആളാണ് അപ്പുറത്തുള്ളത് എങ്കിൽ എത്രയും പെട്ടെന്ന് അവരിൽ നിന്ന് മാറി നിൽക്കാൻ തയ്യാറാവണം. അല്ലെങ്കിൽ അത് ഈ രാശിക്കാരുടെ ജീവിതത്തെ തന്നെ മബാധിച്ചേക്കാം.
2/12ഇടവം(Taurus): നിങ്ങൾക്ക് അതിഗംഭീരമായ ഒരു പ്രണയപാഠം ആയിരിക്കും ഈ ആഴ്ച ലഭിക്കാൻ പോകുന്നത്. ഒരുമിച്ചൊരു തീരുമാനമെടുക്കുക എന്നതിനർത്ഥം, നിങ്ങളുടെ അഭിപ്രായം മാറ്റിവയ്ക്കുക എന്നതല്ല, മനസ്സുകളെ ഒന്നിപ്പിക്കുന്നു എന്നതാണ് അത് അർത്ഥമാക്കുന്നത്. പ്രണയത്തിന് വേണ്ടി നിങ്ങൾ മാറുകയൊന്നും വേണ്ട,പരസ്പരം തിരിച്ചറിയാവുന്ന ആളുകളെ കണ്ടെത്തുക എന്നതാണ് പ്രധാനം.
3/12മിഥുനം(Gemini): എന്താണ് നിങ്ങളുടെ പ്രണയത്തിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നത്? നിങ്ങളുടെ കാമുകൻ/കാമുകിയുടെ നേട്ടങ്ങൾക്ക് പിന്നിൽ നിങ്ങളാണെന്നത് സന്തോഷം നൽകുന്ന ഒന്നാണോ? അങ്ങനെയുള്ള ബന്ധങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. നിശബ്ദമായിട്ടാണെങ്കിൽ പോലും ലഭിക്കുന്ന പിന്തുണയുടെ വില അറിയാതെ പോകരുത്.
4/12കർക്കിടകം(Cancer): ഏത് നിമിഷവും പ്രണയം സംഭവിച്ചേക്കാം എന്ന മട്ടിൽ കാത്തിരിക്കണം ഈ രാശിക്കാർ. ഒരുപക്ഷേ, നിങ്ങൾ മറ്റുള്ളവരുടെ കൂടെ സമയം ചെലവഴിക്കുമ്പോൾ ആ.യിരിക്കാം, ചിലപ്പോൾ ജോലിയ്ക്കിടെ ആയിരിക്കാം..., അപ്രതീക്ഷിതമായ ഒരു മാറ്റം ജീവിതത്തിൽ സംഭവിച്ചേക്കും. ചിലപ്പോൾ ഒരു ചിരയായോ, ഒരു ആംഗ്യമായോ, ഹൃദയത്തിൽ തറയ്ക്കുന്ന ഒരു നോട്ടമായോ ഒക്കെ അത് സംഭവിക്കാം. അതിനായി കാത്തിരിക്കൂ...
5/12ചിങ്ങം(Leo): നിങ്ങളിലെ അതീവ ഹൃദ്യമായ നർമം എന്ന ഗുണം ആയിരിക്കും ഈ ആഴ്ച നിങ്ങളുടെ പ്രണയത്തിൽ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുക. തമാശയും നർമ്മ ബോധവും ആളുകളെ ആകർഷിക്കുക മാത്രമല്ല, നിലവിലെ ബന്ധം കൂടുതൽ ഊഷ്മളവും ദൃഢവും ആക്കാൻ സഹായിക്കും.
6/12കന്നി(Virgo): നിങ്ങളുടെ പ്രണയം സാക്ഷാത്കരിക്കപ്പെടാൻ ഇടയുള്ള ആഴ്ചയാണിത്. തീർത്തും അപ്രതീക്ഷിതം ആയിരിക്കും അത്. നിങ്ങളുടെ ജീവിതത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യത്തിൽ നിന്ന് വരുന്ന ആളായിരിക്കും. ഹൃദയം തുറന്ന് കാത്തിരിക്കുക... അത് സംഭവിക്കുക തന്നെ ചെയ്യും.
7/12തുലാം(Libra): ഈ ആഴ്ച നിങ്ങൾക്ക് അത്ര ശുഭകരം ആയിരിക്കില്ല. പ്രണയ ഭാജനവുമായുള്ള കലഹത്തിനോ പിണക്കിത്തിനോ ഒക്കെ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ട് പരമാവധി പ്രകോപിതരാവാതിരിക്കുക എന്നതാണ് ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യം. സത്യസന്ധതയോടെ, തുറന്ന ഹൃദയത്തോടെ മാത്രം ഇടപെടുക.
8/12വൃശ്ചികം(Scorpio): വെറും ആവേശത്തിന്റെ പുറത്ത് പ്രണയത്തിന് പുറകേ പോകാതിരിക്കുക എന്നതാണ് ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യം. അതിനപ്പുറം എന്താണ് നിങ്ങൾ അർത്ഥവത്തായി ആഗ്രഹിക്കുന്നത് എന്നതാണ് വിഷയം. അങ്ങനെ ആണെങ്കിൽ നിങ്ങൾക്ക് ശാശ്വതമായ, ഹൃദയത്തിന്റെ അടിത്തട്ട് വരെ എത്തുന്ന മനോഹരമായ പ്രണയങ്ങൾ ലഭിക്കാനിടയുണ്ട്.
9/12ധനു(Sagittarius): ഈ രാശിക്കാരുടെ പ്രണയം ഈ ആഴ്ചയിൽ ഒരു താളം കണ്ടെത്തും. പരസ്പരം ഉള്ള തിരിച്ചറിവുകളും പങ്കുവയ്ക്കലകളും ഒക്കെ ആയിരിക്കും ഇതിൽ ഏറ്റവും നിർണായകമാവുക. ഒരു മൃദസ്പർശമോ, നോട്ടമോ മതിയാവും നിങ്ങൾ കൂടുതൽ പ്രണയാതുരർ ആകുവാൻ.
10/12മകരം(Capricon): ഈ ആഴ്ച മരകം രാശിക്കാർക്ക് വൈകാരികമായ ചില അസ്വസ്ഥതകൾ അനുവഭിക്കാൻ ഇടവരുമെങ്കിലും അവയെല്ലാം വളരെ അർത്ഥവത്തായ ബന്ധങ്ങളിലായിരിക്കും അവസാനിക്കുക. നിങ്ങളുടെ മനോബലം ഏറെ നിർണായകമാകും. അത് എങ്ങനെയെന്ന് പരിശോധിക്കാനുള്ള സമയം കൂടിയാണ് ഇത്.
11/12കുംഭം(Aquarius): കുംഭക്കൂറുകാർക്ക് ഈ ആഴ്ച നിർണായകമായിരിക്കും. പ്രകടപരതയ്ക്കപ്പുറം പിടികൊടുക്കാത്ത ഒരു മാറ്റത്തിന് സാക്ഷ്യം വഹിക്കാം. നിങ്ങളുടെ യഥാർത്ഥ സ്വത്വം പുറത്ത് വരാം. എന്നാൽ അതെല്ലാം നല്ല നിലയിൽ തന്നെ ആയിരിക്കും അവസാനിക്കുക.
12/12മീനം(Pisces): പ്രണയത്തെ കൂടുതൽ അർത്ഥവത്താക്കുന്നതായിരിക്കും മീനക്കൂറുകാർക്ക് ഈ ആഴ്ച. പ്രണയബന്ധത്തിൽ കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടും. സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള ചില കാര്യങ്ങളിലേക്ക് കടക്കുകയും ചെയ്യും.