Love Horoscope Today: പ്രണയ ജ്യോതിഷം: മീനം രാശിക്കാര്‍ക്ക് ദാമ്പത്യവിജയം, തുലാം രാശിക്കാര്‍ പെരുമാറ്റം സൂക്ഷിക്കുക

Published: Jun 05, 2025, 11:24 AM IST|Updated: Jun 05, 2025, 11:24 AM IST

Love Horoscope, June 05: മിഥുനം രാശിക്കാർക്ക് പങ്കാളിയുമായി സമയം ചെലവിടുന്നതിലാണ് സന്തോഷം ലഭിക്കുക. കർക്കടകരാശിക്കാർ ക്വാളിറ്റി ടൈം ചെലവഴിക്കും

Love Horoscope June 051/13

Love Horoscope June 05

ജൂണ്‍ 5, വ്യാഴാഴ്ച പൊതുവേ പ്രണയിനികള്‍ക്കും ദമ്പതിമാര്‍ക്കും നല്ല ദിവസമാണ്. തുലാം രാശിക്കാര്‍ മാത്രമാണ് അല്‍പമെങ്കിലും ശ്രദ്ധിക്കേണ്ടത്. ഓരോ രാശിക്കാരുടേയും പ്രണയ ജ്യോതിഷം പരിശോധിക്കാം.

Love Horoscope June 052/13

മേടം (Aries)

മേടം (Aries): മേടം രാശിക്കാര്‍ അവരുടെ പ്രിയപ്പെട്ടവര്‍ക്കായി സമയം കണ്ടെത്താന്‍ ശ്രമിക്കും. പ്രിയപ്പെട്ടവരുടെ ആഗ്രഹപ്രകാരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഇവര്‍ മുന്നിലുണ്ടാവും. ബന്ധങ്ങളില്‍ ഇവര്‍ കാര്യഗൗരവത്തോടെ ഇടപെടും എന്ന് മാത്രമല്ല, മറ്റുള്ളവരുടെ വികാരങ്ങളെ അംഗീകരിക്കുകയും ചെയ്യും.

Love Horoscope June 053/13

ഇടവം (taurus)

ഇടവം (taurus): പ്രിയപ്പട്ടെവനെ/പ്രിയപ്പെട്ടവളെ കണ്ടുമുട്ടാനുള്ള അവസരം ഇന്ന് എന്തായാലും ഉണ്ടാകും. ഹൃദ്യമായ ആശയവിനിമയങ്ങള്‍ ഈ രാശിക്കാര്‍ക്ക് സാധ്യമാകും. ബന്ധങ്ങളില്‍ വലിയ അളവില്‍ ഊഷ്മളത അനുഭവപ്പെടുകയും ചെയ്യും.

Love Horoscope June 054/13

മിഥുനം (Gemini)

മിഥുനം (Gemini): പങ്കാളിയുമായി സമയം ചെലവഴിക്കുന്നതില്‍ ഈ രാശിക്കാര്‍ ആഹ്ലാദം കണ്ടെത്തും. ആവേശത്തേക്കാള്‍ നല്ലത്, മിതത്വമാണെന്ന് ഇവര്‍ ഓര്‍ക്കേണ്ടതുണ്ട്. പ്രിയപ്പെട്ടവരെ കണ്ടുമുട്ടുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം. പരസ്പര വിശ്വാസം വളരും എന്നതാണ് ഈ രാശിക്കാരുടെ മറ്റൊരു പ്രത്യേകത.

Love Horoscope June 055/13

കര്‍ക്കിടകം (Cancer)

കര്‍ക്കിടകം (Cancer): സ്‌നേഹത്തില്‍ വിശ്വാസത്തിന്റെ പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ രാശിക്കാരുടെ കാര്യത്തില്‍ ആ വിശ്വാസം ഇന്ന് ഏറെ വര്‍ദ്ധിക്കും. കണ്ടുമുട്ടലുകളില്‍ ഏറ്റവും ഹൃദ്യമായും മാന്യമായും ആയിരിക്കും കര്‍ക്കിടക രാശിക്കാരുടെ പെരുമാറ്റം. പങ്കാളിയുമായി ക്വാളിറ്റി ടൈം പങ്കുവയ്ക്കാനും കഴിയും.

 

Love Horoscope June 056/13

ചിങ്ങം (Leo)

ചിങ്ങം (Leo): പങ്കാളിയുടെ വിശ്വാസം നേടിയെടുക്കാനാകും എന്നതാണ് ഇവരുടെ പ്രത്യേകത. ഏറെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടാനുള്ള സാധ്യതയും ഏറെയാണ്. അങ്ങനെയെങ്കില്‍ അവ മറക്കാനാവാത്ത ചില മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

Love Horoscope June 057/13

കന്നി (Virgo)

കന്നി (Virgo): ചിങ്ങരാശിക്കാര്‍ സ്വാഭാവികമായ സ്‌നേഹപ്രകടനത്താല്‍ പങ്കാളിയെ സന്തോഷിപ്പിക്കും. വൈകാരികമായ കാര്യങ്ങളില്‍ ഇവര്‍ക്ക് വലിയ ഉത്സാഹം ആയിരിക്കും ഉണ്ടാവുക. ആളുകളുടെ വിശ്വാസം നേടിയെടുക്കുന്നതിലും ഇവര്‍ മുന്‍പന്തിയില്‍ ഉണ്ടാകും.

 Love Horoscope June 058/13

തുലാം (Libra)

തുലാം (Libra): തുലാം രാശിക്കാര്‍ ആണ് ഈ ദിവസത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടവര്‍. വൈകാരികമായ ഇടപെടലുകളില്‍ മാന്യത പുലര്‍ത്തുക എന്നതാണ് ഇവര്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യം. അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോയേക്കാം. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ പോലും വലിയ രീതിയില്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്നത് തിരിച്ചടിയുണ്ടാക്കിയേക്കാം.

Love Horoscope June 059/13

വൃശ്ചികം (Scorpio)

വൃശ്ചികം (Scorpio): വ്യക്തിപരമായ കാര്യങ്ങള്‍ കൂള്‍ ആയി നേരിടാന്‍ ഈ രാശിക്കാര്‍ക്ക് കഴിയും. പ്രിയപ്പെട്ടവരെ സഹായിക്കാനുള്ള മനസ്സും ഈ രാശിക്കാരുടെ പ്രത്യേകതയാണ്. ബന്ധങ്ങളില്‍ മനോഹാരിത നിലനിര്‍ത്താനും വൃശ്ചിക രാശിക്കാര്‍ക്ക് കഴിയും.

Love Horoscope June 0510/13

ധനു (Sagittarius)

 ധനു (Sagittarius): ഈ രാശിക്കാര്‍ക്ക് അവരുടെ ഹൃദയ വികാരം അതേ തീവ്രതയോടെ അവതരിപ്പിക്കാന്‍ സാധിക്കും. പ്രണയത്തിന് ഏറ്റവും അനുയോജ്യമായ ദിവസം കൂടിയാണിത്. കുടുംബ ജീവിതത്തിലും ഉന്നതിയുണ്ടാകും.

Love Horoscope June 0511/13

മകരം (Capricon)

മകരം (Capricon): പ്രിയപ്പെട്ടവരുടെ വികാരങ്ങളെ അംഗീകരിക്കാനാവും എന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. വൈകാരികമായ കൂട്ടിമുട്ടലുകള്‍ ശുഭപര്യവസായികളായിരിക്കും. എല്ലാവരുമായും മികച്ച ബന്ധം നിലനിര്‍ത്താന്‍ സാധിക്കും.

Love Horoscope June 0512/13

കുംഭം (Aquarius)

കുംഭം (Aquarius): മനസ്സ് പല ആശയക്കുഴപ്പങ്ങളിലും ഈ ദിനം പെട്ടുപോയേക്കാം. എന്നാലും ശ്രദ്ധയോടെ നീങ്ങിയാല്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാകും. ക്ഷ്മയോടേയും വിവേകത്തോടേയും മാത്രം പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കുക. 

Love Horoscope June 0513/13

മീനം (Pisces)

മീനം (Pisces): മീനരാശിക്കാരുടെ ദാമ്പത്യ ജീവിതം കൂടുതല്‍ സന്തുഷ്ടവും ഐശ്വര്യപൂര്‍ണവും ആയി മാറും. വൈകാരികമായി ഇടപെടുമ്പോഴും, അതില്‍ ഒരു വ്യക്ത ഉണ്ടാകും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. പ്രണയ ബന്ധങ്ങളില്‍ ഉള്ളവര്‍ കൂടുതല്‍ അടുപ്പം പുലര്‍ത്തും.