ഇന്നത്തെ നിങ്ങളുടെ പ്രണയ രാശി
1/12മേടം: പ്രണയവുമായ് ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കുക. നിങ്ങളുടെ പങ്കാളിയുമായ് മാനസികമായി കൂടുതൽ അടുക്കും.പങ്കാളിയുമായ് കൂടുതൽ സമയം ചെലവിടാനും അടുക്കാനും ശ്രമിക്കുക. ദൂരെയാത്ര പോകാൻ നല്ല സമയമാണ്.
2/12വൃശ്ചികം: നിങ്ങളുടെ ഇഷ്ടം മറ്റൊരാളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ പങ്കാളിയെ നിയന്ത്രക്കാൻ ശ്രമിക്കാതിരിക്കുക. മനസ്സിലുള്ള ഇഷ്ടം കൂടുതൽ പുറത്ത് കാണിക്കാൻ ശ്രമിക്കുക. വിവാഹം കഴിച്ചവർ വഴക്കുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
3/12മിഥുനം: ബന്ധങ്ങളിൽ മടുപ്പ് അനുഭവപ്പെടാം. പൊരുത്തപ്പെടാൻ സാധിക്കാത്ത ബന്ധങ്ങൾ ഉപേക്ഷിക്കുന്നതാണ് ഉചിതം. തർക്കങ്ങൾ ഉണ്ടായാൽ സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുന്നതോടൊപ്പം, സുഹൃത്തുക്കളോടൊപ്പവും സമയം ചെലവിടാൻ ശ്രമിക്കുക.
4/12കർക്കിടകം: കർക്കിടക രാശിക്കാർക്ക് ഇന്ന് ആശങ്കാജനകമായ ദിവസമാണ്. പങ്കാളിയുമായുള്ള തർക്കങ്ങൾ നിങ്ങളെ മാനസികമായ് തളർത്താം. ബന്ധം സുസ്ഥിരമായി നിലനിർത്താൻ പങ്കാളിയുമായ് വൈകാരിക അടുപ്പം വർധിപ്പിക്കുക. നിങ്ങൾക്ക് പങ്കാളിയോട് മനസ്സ് തുറക്കാൻ ഇന്ന് അവസരം ലഭിക്കും.
5/12ചിങ്ങം: ബന്ധത്തിൽ ആശയക്കുഴപ്പങ്ങൾ രൂപപ്പെടാം. തീരുമാനങ്ങൾ എടുക്കാൻ ആത്മവിശ്വാസക്കുറവ് തോന്നാം. മനസ്സ് പറയുന്നത് അനുസരിക്കുക. നിങ്ങൾ ബന്ധത്തിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കുകയും, പങ്കാളിയോട് തുറന്ന് പറയുകയും ചെയ്യുക.
6/12കന്നി: നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും. മാനസികമായ് നിങ്ങൾ പങ്കാളിയുമായ് കൂടുതൽ അടുക്കും. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല സമയമാണ്. പങ്കാളിയുമായ് കൂടുതൽ സമയം ചെലവിടാൻ സാധിക്കും.
7/12തുലാം: നിങ്ങളുടെ പ്രണയ ജീവിതം ഇന്ന് നല്ലതായിരിക്കും. പങ്കാളിയുമായ് സന്തോഷകരവും സ്ഥിരതയുള്ളതുമായ ഒരു ബന്ധം നിങ്ങൾ ആസ്വദിക്കും. ജീവിതത്തിൽ ചില ശുഭകരമായ കാര്യങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്. വിവാഹ കാര്യങ്ങളെ കുറിച്ച് സംസാരിക്കും.
8/12വൃശ്ചികം: പങ്കാളിയുമായ് കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ഇടയിലുള്ള പ്രശ്നങ്ങളുടെ പ്രധാന കാരണം സംഭാഷണക്കുറവ് ആണ്. നിങ്ങളുടെ മനസ്സിൽ സ്നേഹം ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കാൻ ശ്രമിക്കുക.
9/12ധനു: വിവാഹ ആലോചനകൾ വരും, അത് മൂലം ആശയക്കുഴപ്പം ഉണ്ടാകാൻ സാധ്യത ഏറെയാണ്. തീരുമാനം എടുക്കുമ്പോൾ നന്നായി ആലോചിച്ച് എടുക്കുക. ദാമ്പത്യ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും, പരമാവധി സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കുക.
10/12മകരം: നിങ്ങളുടെ പ്രണയ ജീവിതത്തിൽ ഇന്ന് വളരേ നല്ല ദിവസമാണ്. പങ്കാളിയെ എല്ലാ കാര്യങ്ങളിലും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുക. നിങ്ങളുടെ സ്നേഹം പോലെ തന്നെ സാമീപ്യവും അവർക്ക് ആവശ്യമാണ്. പങ്കാളിയുമായ് കുടുതൽ സമയം ചെലവിടാൻ അവസരം ലഭിക്കും.
11/12കുംഭം: നിങ്ങളുടെ പ്രണയ ജീവിതത്തിൽ ഇന്ന് കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല. വിവാഹം കഴിച്ചവരുടെ ഇടയിൽ ഉണ്ടായിരുന്ന വഴക്കുകൾ സംസാരിച്ച് തീർക്കാൻ ശ്രമിക്കും. വരും ദിവസങ്ങളിൽ പങ്കാളിയുമായ് കൂടുതൽ അടുക്കും.
12/12മീനം: നിങ്ങളുടെ പ്രണയ ജീവിതത്തിൽ ചില അസ്ഥിരതകൾ ഉണ്ടാകാം. പങ്കാളിയുമായി ആശയവിനിമയം നിലനിർത്തുകയും നിങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും വേണം. വിവാഹത്തിന് ശുഭകരമായ സമയമാണ്. നിങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ തുടക്കത്തിനുള്ള സാധ്യതയുണ്ട്.