ഇന്നത്തെ നിങ്ങളുടെ രാശിഫലം അറിയാം
1/12മേടം: പങ്കാളിയുമായുള്ള ബന്ധത്തിന് വിള്ളൽ ഉണ്ടാകാൻ സാധ്യ കൂടുതലാണ്. അതിനാൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ബന്ധങ്ങളിൽ മടുപ്പ് തോന്നാം, പക്ഷെ പങ്കാളിയുമായ് കൂടുതൽ സമയം ചെലവിടാനും അടുക്കാനും ശ്രമിക്കുക.
2/12വൃശ്ചികം: പ്രണയം തുറന്ന് പറയാൻ നല്ല സമയമാണ് ഇന്ന്. പങ്കാളിയുമായ് കൂടുതൽ സമയം ചെലവിടും. അപ്രതീക്ഷിത സംഭങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. പങ്കാളിയുമായ് യാത്ര പോകാൻ പറ്റിയ സമയമാണ് ഇന്ന്.
3/12മിഥുനം: പങ്കാളയുമായ് അധികം സംഭാഷണമില്ലാത്തവരും, പങ്കാളികൾ ദൂരെ ഉള്ളവർക്കും ബന്ധം തകരുമോ എന്ന ഭയം വേണ്ട. നിങ്ങൾ തമ്മിൽ സംഭാഷണം കുറവാണെങ്കിലും സ്നേഹത്തിന് കുറവില്ല. വിവാഹം കഴിഞ്ഞ പങ്കാളികൾ വഴക്കുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
4/12കർക്കിടകം: എടുത്ത് ചാടി തീരുമാനങ്ങൾ എടുക്കരുത്. മനസ് വ്യതിചലിക്കാം, പങ്കാളിയെ ചതിക്കാതിരിക്കാൻ ശ്രമിക്കുക. എല്ലാ കാര്യങ്ങളിലും സ്വാർത്ഥ താൽപര്യങ്ങൾ എടുക്കാതിരിക്കുക.
5/12ചിങ്ങം: പ്രണയ അഭ്യർത്ഥനകൾ ലഭിക്കാൻ സാധ്യത എറെയാണ്. പങ്കാളിയോട് മനസ്സ് തുറക്കാൻ ശ്രമിക്കുക. മനസ്സിലുള്ളത് തുറന്ന് പറയു്നനതിലൂടെ നിങ്ങൾ കൂടുതൽ അടുക്കും. ഉള്ളിലുള്ള സ്നേഹം പുറത്ത് കാണിക്കാൻ ശ്രമിക്കുക.
6/12കന്നി: ബന്ധങ്ങളിൽ ഉള്ളവർ, നിങ്ങൾ പങ്കാളിയിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്താണെന്ന് തുറന്ന് പറയുക. കൂടാതെ പങ്കാളിക്ക് പറയാൻ ഉള്ളത് കൂടി കേൾക്കാനും മനസ്സിലാക്കാനും ശ്രമിക്കുക.
7/12തുലാം: പങ്കാളിയെ കൂടുതൽ അഭിനന്ദിക്കാൻ ശ്രമിക്കുക. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പങ്കാളിയെ കൂടുതൽ അഭിനന്ദിക്കാനും ആശ്വസിപ്പിക്കാനും ശ്രമിക്കുക. പങ്കാളിയുമായ് അകൽച്ച തോന്നുന്നവർ അവരുമായ് തുറന്ന് സംസാരിക്കാൻ ശ്രമിക്കുക.
8/12വൃശ്ചികം: പങ്കാളികൾ ഇല്ലാത്തവർ വിഷമിക്കേണ്ട, നിങ്ങൾക്ക് താൽപര്യമുള്ളവരോട് ഇഷ്ടം തുറന്ന് പറയാൻ പറ്റിയ സമയമാണ്. ബന്ധത്തിൽ ഉള്ളവർ പങ്കാളിയുമായ് അകലാൻ സാധ്യത ഏറെയാണ്. എടുത്തു ചാടി തീരുമാനങ്ങൾ എടുക്കാതിരിക്കുക.
9/12ധനു: പങ്കാളി മനസ്സ് തുറക്കാൻ സമയം എടുക്കും, ക്ഷമയോടെ ഇരിക്കുക. പങ്കാളിയെ മനസ്സിലാക്കാൻ ശ്രമിക്കുക. പങ്കാളിയുമായ് മനസ്സുകൊണ്ട് കൂടുതൽ അടുക്കാൻ ശ്രമിക്കുക. നിങ്ങളുടെ ബന്ധം പുതിയ തലത്തിൽ പോകാൻ സാധ്യതയുണ്ട്.
10/12മകരം: മാനസികമായി സമ്മർദം അനുഭവിക്കുന്നവർ പങ്കാളിയുമായ് അൽപം അകലം പാലിക്കുന്നത് വളരേ നല്ലതാണ്. വിവാഹിതർക്ക് വിനോദയാത്ര പോകാൻ പറ്റിയ സമയമാണ്.
11/12കുംഭം: ബന്ധം കൂടുതൽ സുതാര്യമാകാൻ അൽപം സമയം എടുക്കുക. നിങ്ങൾ സമയം എടുക്കുന്നതോടൊപ്പം പങ്കാളിക്കും സമയം നൽകാൻ ശ്രമിക്കുക.
12/12മീനം: പ്രണയത്തിൽ ഉള്ളവർക്ക് എടുക്കുന്ന തീരുമാനങ്ങൾ തെറ്റായി തോന്നാം. ആത്മവിശ്വാസം കൈവിടരുത്. പങ്കാളിയെ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുക. എടുത്ത് ചാടി ഒന്നും ചെയ്യാതിരിക്കാൻ ശ്രമിക്കുക.